---
title: "സാലിയന്‍സ് കോളെജ് കോണ്‍വൊക്കേഷന്‍ ചടങ്ങ് പേരാമ്പ്രയില്‍ നടന്നു"
english_title: "Salience College Convocation Ceremony Held in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/376660/salience-college-convocation-ceremony-held-in-perambra"
published_at: "2026-08-04T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a721148be157_sli.JPG"
keywords: []
---

# സാലിയന്‍സ് കോളെജ് കോണ്‍വൊക്കേഷന്‍ ചടങ്ങ് പേരാമ്പ്രയില്‍ നടന്നു

> **Lead Summary:** **പേരാമ്പ്ര:** സാലിയന്‍സ് കോളെജിന്റെ 2025-26 അധ്യയന വര്‍ഷത്തെ കോണ്‍വൊക്കേഷന്‍ ചടങ്ങ് പേരാമ്പ്ര റീജിനല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്നു. അക്കാദമിക രംഗത്ത് മികവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത ചടങ്ങ് നാടിന്റെ സാംസ്‌കാരിക-സാമൂഹിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.

## Article Content

**പേരാമ്പ്ര:** സാലിയന്‍സ് കോളെജിന്റെ 2025-26 അധ്യയന വര്‍ഷത്തെ കോണ്‍വൊക്കേഷന്‍ ചടങ്ങ് പേരാമ്പ്ര റീജിനല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്നു. അക്കാദമിക രംഗത്ത് മികവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത ചടങ്ങ് നാടിന്റെ സാംസ്‌കാരിക-സാമൂഹിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.

സാലിയന്‍സ് കോളെജ് മാനേജിംഗ് ഡയറക്ടര്‍ റിയാസ് സ്വാഗതം ആശംസിച്ച ചടങ്ങ് സി.ടി.ഡി.എസ് ചെയര്‍മാന്‍ സുധീര്‍ ബാബു ഉദ്ഘാടനം ചെയ്തു. സി.ടി.ഡി.എസ് സി.ഇ.ഒ ലിജി ചടങ്ങില്‍ മുഖ്യസന്ദേശം നല്‍കി. ബൈജു ആയിടത്തില്‍, റഷീദ്, റിന്‍ഷ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളുടെ നേട്ടങ്ങളെ അവര്‍ അഭിനന്ദിച്ചു.

ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, എം.ടി.ടി.സി, ഡി.എം.എല്‍.ടി, ഫാഷന്‍ ഡിസൈനിംഗ് തുടങ്ങിയ വിവിധ പ്രൊഫഷണല്‍ കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങി. ചടങ്ങിനുശേഷം നടന്ന കൂട്ടായ്മയില്‍ വിദ്യാര്‍ത്ഥികള്‍ കോളെജിലെ പഠനകാലത്തെ അവിസ്മരണീയമായ അനുഭവങ്ങളും ഓര്‍മ്മകളും പങ്കുവെച്ചു.

അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഉള്‍പ്പെടെ നിരവധി പേര്‍ ചടങ്ങില്‍ സംബന്ധിച്ചു. കോളെജിന്റെ പ്രവര്‍ത്തനങ്ങളെയും വിദ്യാര്‍ത്ഥികളുടെ ഭാവി ലക്ഷ്യങ്ങളെയും കുറിച്ച് വിശദീകരിച്ച ചടങ്ങിന് ഹിബ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/376660/salience-college-convocation-ceremony-held-in-perambra)