---
title: "പ്രൊഫഷണല്‍ കോളെജുകള്‍ ഒഴികെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി"
english_title: "Holiday for educational institutions tomorrow, except for professional colleges"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/376666/holiday-for-educational-institutions-tomorrow-except-for-professional-colleges"
published_at: "2026-08-04T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a720c7bb8110_tyup.JPG"
keywords: []
---

# പ്രൊഫഷണല്‍ കോളെജുകള്‍ ഒഴികെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

> **Lead Summary:** **കോഴിക്കോട്:** ജില്ലയിലെ മലയോര- തീരദേശ മേഖലകളിലും മറ്റും മഴ തുടരുന്നതിനാലും, ജില്ലയില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും ജില്ലയിലെ പ്രൊഫഷണല്‍ കോളെജുകള്‍ ഒഴികെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു.

## Article Content

**കോഴിക്കോട്:** ജില്ലയിലെ മലയോര- തീരദേശ മേഖലകളിലും മറ്റും മഴ തുടരുന്നതിനാലും, ജില്ലയില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും ജില്ലയിലെ പ്രൊഫഷണല്‍ കോളെജുകള്‍ ഒഴികെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു.

അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവക്കും അവധി ബാധകമാണ്. നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍ എന്നിവക്ക് അവധി ബാധകമല്ല.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/376666/holiday-for-educational-institutions-tomorrow-except-for-professional-colleges)