---
title: "കായണ്ണ ചെറുവോട്ട് സി. കുഞ്ഞമ്മദ് ഹാജി അന്തരിച്ചു"
english_title: "Kayanna Cheruvottu C. Kunjhammad Haji passes away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/376738/kayanna-cheruvottu-c-kunjhammad-haji-passes-away"
published_at: "2026-08-05T11:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72cc81b6d7f_rty.JPG"
keywords: []
---

# കായണ്ണ ചെറുവോട്ട് സി. കുഞ്ഞമ്മദ് ഹാജി അന്തരിച്ചു

> **Lead Summary:** കായണ്ണ: പ്രദേശത്തെ മുതിര്‍ന്ന സാമൂഹിക പ്രവര്‍ത്തകനും പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ചെറുവോട്ട് സി. കുഞ്ഞമ്മദ് ഹാജി അന്തരിച്ചു.

## Article Content

കായണ്ണ: പ്രദേശത്തെ മുതിര്‍ന്ന സാമൂഹിക പ്രവര്‍ത്തകനും പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ചെറുവോട്ട് സി. കുഞ്ഞമ്മദ് ഹാജി അന്തരിച്ചു.

പ്രദേശത്തെ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം അമ്പായപ്പാറ മാട്ടനോട് പേരാമ്പ്ര റൂട്ടിലെ യാത്ര ക്ലേശം പരിഹരിക്കുന്നതിന്റെ ഭാഗമായി ജനകീയ ബസ് കമ്മറ്റിയിലെ ആദ്യകാല പ്രവര്‍ത്തകരില്‍ ഉള്‍പ്പെടെ വികസന പ്രവര്‍ത്തനങ്ങളിലും പൊതുപ്രവര്‍ത്തനങ്ങളിലും ശ്രദ്ധേയമായ പങ്കുവഹിച്ചിരുന്നു. ഹയാതുല്‍ ഇസ്ലാം മഹല്ല് കമ്മറ്റി സെക്രട്ടറിയായും പ്രവര്‍ത്തക സമിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ നബീസ പുലൂക്കില്‍. മക്കള്‍ അന്‍സാര്‍ (കുവൈറ്റ്), അസ്ലം പേരാമ്പ്ര (സൈക്കോളജിസ്റ്റ്, മൈക്രോ ഹോസ്പിറ്റല്‍ കുറ്റ്യാടി), അജ്മല്‍ (അസര്‍ബൈജാന്‍). മരുമക്കള്‍ ഉമൈബ, റിസാല, മുഹ്‌സിന.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/376738/kayanna-cheruvottu-c-kunjhammad-haji-passes-away)