---
title: "ഹോം കെയര്‍ ഉപകരണങ്ങളുടെയും മെഡിസിന്‍ കിറ്റിന്റെയും ഉദ്ഘാടനം നടത്തി"
english_title: "Inaugurated home care equipment and medicine kit"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/37674/inaugurated-home-care-equipment-and-medicine-kit"
published_at: "2022-04-15T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6258fe2e99b65_MAYA1.jpg"
keywords: []
---

# ഹോം കെയര്‍ ഉപകരണങ്ങളുടെയും മെഡിസിന്‍ കിറ്റിന്റെയും ഉദ്ഘാടനം നടത്തി

> **Lead Summary:** **പേരാമ്പ്ര** : ചാലിക്കര മായഞ്ചേരി പൊയില്‍ റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഹോം കെയര്‍ ഉപകരണങ്ങളുടെയും മെഡിസിന്‍ കിറ്റിന്റെയും വിതരണോദ്ഘാടനം ഡോ: സി.കെ. വിനോദ് നടത്തി.

## Article Content

**പേരാമ്പ്ര** : ചാലിക്കര മായഞ്ചേരി പൊയില്‍ റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഹോം കെയര്‍ ഉപകരണങ്ങളുടെയും മെഡിസിന്‍ കിറ്റിന്റെയും വിതരണോദ്ഘാടനം ഡോ: സി.കെ. വിനോദ് നടത്തി.

ചടങ്ങില്‍ പ്രസിഡന്റ് കെ.എം. നാരായണന്‍ അധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ അംഗങ്ങള്‍ സമ്മാന പദ്ധതിയിലൂടെ കണ്ടെത്തിയ 160000 രൂപ ഉപയോഗിച്ച് വീല്‍ ചെയര്‍, കട്ടില്‍, സ്ട്രക്ച്ചര്‍, ബോഡി വാഷിംഗ് ടേബിള്‍, വാക്കര്‍, ബെഡ്, കസേര, മേശ തുടങ്ങിയ ഉപകരണങ്ങളാണ് വാങ്ങിയത്.

ദുരന്ത നിവാരണ ബോധവല്‍കരണ ക്ലാസ് ഫയര്‍ ഓഫീസര്‍ ദിലീപ് കണ്ടോത്ത് നയിച്ചു. പി.എം. പ്രകാശന്‍, കെ.എം. കുഞ്ഞിക്കണാരന്‍, ഡോ : സജിന്‍, പി.കെ. മോഹനന്‍, കെ.എം. സൗദ, കെ.എം. ശോഭ എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് എല്‍എസ്എസ് വിജയികള്‍ക്കുള്ള അനുമോദനവും നടത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/37674/inaugurated-home-care-equipment-and-medicine-kit)