---
title: "പോക്‌സോ കേസില്‍ പേരാമ്പ്ര എരവട്ടൂര്‍ സ്വദേശിയായ യുവാവ് പൊലീസിന്റെ പിടിയില്‍"
english_title: "Eravattoor Youth Arrested in Pocso Case by Vadakara Police"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/376759/vadakara-pocso-case-eravattoor-youth-arrested"
published_at: "2026-08-05T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72db88c4566_yuip.JPG"
keywords: ["Pocso Case", "Vadakara Police", "Eravattoor"]
---

# പോക്‌സോ കേസില്‍ പേരാമ്പ്ര എരവട്ടൂര്‍ സ്വദേശിയായ യുവാവ് പൊലീസിന്റെ പിടിയില്‍

> **Lead Summary:** വടകര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ എരവട്ടൂര്‍ സ്വദേശിയായ യുവാവിനെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. എരവട്ടൂര്‍ നമ്പുടി കണ്ടി മീത്തല്‍ അശ്വിന്‍ ആണ് അറസ്റ്റിലായത്.

## Article Content

വടകര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ എരവട്ടൂര്‍ സ്വദേശിയായ യുവാവിനെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. എരവട്ടൂര്‍ നമ്പുടി കണ്ടി മീത്തല്‍ അശ്വിന്‍ ആണ് അറസ്റ്റിലായത്.

വടകര പൊലീസ് എഎസ്‌ഐ എം.കെ ബിജു, എസ്‌സിപിഒ ഇ.എം ഷമീര്‍, സിപിഒ പി.വി ശരത്ത്, എസ്പി സ്‌പെഷ്യല്‍ സ്‌ക്വാഡ് എഎസ്‌ഐ സി.എം. സുനില്‍ കുമാര്‍ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഇയാളെ വടകര പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.

ആയഞ്ചേരി സ്വദേശിയായ 16 വയസുകാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഏകദേശം ഒരു വര്‍ഷം മുമ്പ് പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.

പോക്‌സോ നിയമപ്രകാരമാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടന്നു വരികയാണ്. വടകര പൊലീസ് സ്റ്റേഷനിലെ എസ്‌ഐ പി. ഷമീറാണ് കേസന്വേഷണ ചുമതല വഹിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് വടകര കോടതിയില്‍ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/376759/vadakara-pocso-case-eravattoor-youth-arrested)