---
title: "ആവള മാനവ കലാവേദി ആവള ടി. കുഞ്ഞിരാമക്കുറുപ്പിനെ അനുസ്മരിച്ചു"
english_title: "Avala Manava Kalavedi Observes 57th Death Anniversary of Avala T. Kunhiramakurup"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/376849/avala-t-kunhiramakurup-death-anniversary-remembered"
published_at: "2026-08-05T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a73143e07bf4_vl.JPG"
keywords: ["Avala T Kunhiramakurup", "Avala Manava Kalavedi", "Perambra"]
---

# ആവള മാനവ കലാവേദി ആവള ടി. കുഞ്ഞിരാമക്കുറുപ്പിനെ അനുസ്മരിച്ചു

> **Lead Summary:** ആവള: പ്രശസ്ത സാഹിത്യകാരനും സാമൂഹിക പ്രവര്‍ത്തകനുമായ ആവള ടി. കുഞ്ഞിരാമക്കുറുപ്പിന്റെ 57-ാം ചരമവാര്‍ഷികം ആവള മാനവ കലാവേദിയുടെ നേതൃത്വത്തില്‍ അനുസ്മരിച്ചു. ആവളയില്‍ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങില്‍ മുതിര്‍ന്ന സാഹിത്യകാരന്‍ അബ്ദുള്ള പേരാമ്പ്ര അനുസ്മരണ പ്രഭാഷണം നടത്തി.

## Article Content

ആവള: പ്രശസ്ത സാഹിത്യകാരനും സാമൂഹിക പ്രവര്‍ത്തകനുമായ ആവള ടി. കുഞ്ഞിരാമക്കുറുപ്പിന്റെ 57-ാം ചരമവാര്‍ഷികം ആവള മാനവ കലാവേദിയുടെ നേതൃത്വത്തില്‍ അനുസ്മരിച്ചു. ആവളയില്‍ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങില്‍ മുതിര്‍ന്ന സാഹിത്യകാരന്‍ അബ്ദുള്ള പേരാമ്പ്ര അനുസ്മരണ പ്രഭാഷണം നടത്തി.

കുഞ്ഞിരാമക്കുറുപ്പിന്റെ സാഹിത്യ സംഭാവനകളും സാമൂഹിക ഇടപെടലുകളും മലബാറിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ വലിയ സ്ഥാനം അര്‍ഹിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ കഥകളും ലേഖനങ്ങളും ഇന്നും വായനക്കാര്‍ക്ക് പ്രചോദനമാണെന്നും അബ്ദുള്ള പേരാമ്പ്ര കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ രവി പി. അരീക്കല്‍ അധ്യക്ഷത വഹിച്ചു. വിജയന്‍ ആവള, കെ. മൊയ്തീന്‍, രാജന്‍ അരീക്കല്‍, പി.എം. സുധാകരന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/376849/avala-t-kunhiramakurup-death-anniversary-remembered)