---
title: "ചെറുവണ്ണൂര്‍ വില്ലേജ് ഓഫീസില്‍ വില്ലേജ് ഓഫീസറെ നിയമിക്കണം; കെ.കെ രജീഷ് "
english_title: "A village officer should be appointed in Cheruvannur village office; KK Rajeesh"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/376875/a-village-officer-should-be-appointed-in-cheruvannur-village-office-kk-rajeesh"
published_at: "2026-08-05T18:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a73571ba8b38_rjeevn.JPG"
keywords: []
---

# ചെറുവണ്ണൂര്‍ വില്ലേജ് ഓഫീസില്‍ വില്ലേജ് ഓഫീസറെ നിയമിക്കണം; കെ.കെ രജീഷ് 

> **Lead Summary:** **ചെറുവണ്ണൂര്‍: **വില്ലേജ് ഓഫീസില്‍ വില്ലേജ് ഓഫീസറെ അടിയന്തിരമായി നിയമിക്കണമെന്ന് ബിജെപി ജില്ലാ സെക്രട്ടറി കെ.കെ രജീഷ് ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്നു മാസത്തോളമായി വില്ലേജില്‍ വില്ലേജ് ഓഫീസര്‍ ഇല്ല. വളരെ തിരക്കേറിയ വില്ലേജ് ഓഫീസ് ആയിട്ടും സ്ഥിരം വില്ലേജ് ഓഫീസറെ നിയമിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തത് അപലനീയമാണെന്നും വില്ലേജില്‍ നടപ്പിലാക്കിയ റീസര്‍വ്വേ നടപടികള്‍ മൂലം ഉണ്ടായ അപാകതകള്‍ മൂലം ബഹുഭൂരിപക്ഷം ഉടമകളും കഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

## Article Content

**ചെറുവണ്ണൂര്‍: **വില്ലേജ് ഓഫീസില്‍ വില്ലേജ് ഓഫീസറെ അടിയന്തിരമായി നിയമിക്കണമെന്ന് ബിജെപി ജില്ലാ സെക്രട്ടറി കെ.കെ രജീഷ് ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്നു മാസത്തോളമായി വില്ലേജില്‍ വില്ലേജ് ഓഫീസര്‍ ഇല്ല. വളരെ തിരക്കേറിയ വില്ലേജ് ഓഫീസ് ആയിട്ടും സ്ഥിരം വില്ലേജ് ഓഫീസറെ നിയമിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തത് അപലനീയമാണെന്നും വില്ലേജില്‍ നടപ്പിലാക്കിയ റീസര്‍വ്വേ നടപടികള്‍ മൂലം ഉണ്ടായ അപാകതകള്‍ മൂലം ബഹുഭൂരിപക്ഷം ഉടമകളും കഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ദിവസേന നൂറുകണക്കിന് ആളുകള്‍ വില്ലേജ് ഓഫീസില്‍ വന്ന് കാര്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കാതെ മടങ്ങി പോവുകയാണ്. പലരുടെയും കൈവശ ഭൂമിക്ക് നികുതിയടക്കാന്‍ പോലും പറ്റാത്ത സാഹചര്യമാണ്. അഞ്ചും പത്തും തവണ നികുതി അടയ്ക്കാന്‍ പോലും ഓഫീസില്‍ കയറിയിറങ്ങേണ്ട സാഹചര്യമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നികുതി അടയ്ക്കാന്‍ സാധിക്കാത്ത മൂലം നിരവധി പേരാണ് കാര്‍ഷിക ലോണ്‍കള്‍ ഉള്‍പ്പെടെ പല ലോണുകള്‍ക്കും പല ആവശ്യങ്ങള്‍ക്കുമായി കാത്തു നില്‍ക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണം. കാലവര്‍ഷക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ ഏറ്റവും വലിയ ദുരന്തങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായിട്ടുള്ള വില്ലേജ് എന്ന നിലയില്‍ വില്ലേജ് ഓഫീസിന്റെ താളം തെറ്റി കിടക്കുന്നത് വലിയ ദുരന്തങ്ങള്‍ക്കിടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ ഭരണകക്ഷിയിലെ യൂണിയനിലെ തര്‍ക്കമാണ് ചെറുവണ്ണൂര്‍ വില്ലേജില്‍ വില്ലേജ് ഓഫീസര്‍ നിയമിക്കാനുള്ള കാലതാമസം എന്നാണ് പിന്നണിയിലുള്ള സംസാരം. ഇത് ജനങ്ങളെ ദ്രോഹിക്കുന്നതിനുതുല്യമായ നടപടിയാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ചെറുവണ്ണൂരില്‍ സ്ഥിരമായി വില്ലേജ് ഓഫീസര്‍ ഇല്ലാത്തതുമൂലം ജനം കഷ്ടത അനുഭവിക്കയാണ് കെ.കെ രജീഷ് ചൂണ്ടിക്കാട്ടി. അധികൃതര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെങ്കില്‍ ശക്തമായ ബഹുജനപ്രക്ഷോഭങ്ങള്‍ക്ക് ബിജെപി നേതൃത്വം കൊടുക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/376875/a-village-officer-should-be-appointed-in-cheruvannur-village-office-kk-rajeesh)