---
title: "പേരാമ്പ്ര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ പൊതുസഭ "
english_title: "Perambra Grama Panchayat 13th Ward Kudumbashree General Meeting Held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/376945/perambra-13th-ward-kudumbashree-general-meeting"
published_at: "2026-08-06T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7412cf955fc_tyuj.JPG"
keywords: ["Perambra", "Kudumbashree", "Grama Panchayat"]
---

# പേരാമ്പ്ര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ പൊതുസഭ 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ് കുടുംബശ്രീയുടെ പൊതുസഭ സംഘടിപ്പിച്ചു. സിഡിഎസ് അംഗം ഉഷ തത്തക്കാടന്‍ അധ്യക്ഷത വഹിച്ച ചടങ്ങ് സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ടി ശ്രീജ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീയുടെ വിവിധ പ്രവര്‍ത്തനങ്ങളും വാര്‍ഡിലെ വനിതകളുടെ പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് അവര്‍ സംസാരിച്ചു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ് കുടുംബശ്രീയുടെ പൊതുസഭ സംഘടിപ്പിച്ചു. സിഡിഎസ് അംഗം ഉഷ തത്തക്കാടന്‍ അധ്യക്ഷത വഹിച്ച ചടങ്ങ് സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ടി ശ്രീജ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീയുടെ വിവിധ പ്രവര്‍ത്തനങ്ങളും വാര്‍ഡിലെ വനിതകളുടെ പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് അവര്‍ സംസാരിച്ചു.

സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യവും സാമൂഹിക ഉന്നമനവുമാണ് കുടുംബശ്രീയുടെ പ്രധാന ലക്ഷ്യമെന്ന് അവര്‍ ഓര്‍മ്മിപ്പിച്ചു. പൊതുസഭയുടെ ഭാഗമായി പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കാരയാട് ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് നടത്തി.

പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍, വീടും പരിസരവും ശുചിയായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം, പോഷകാഹാരം, സ്ത്രീകളുടെ ആരോഗ്യം തുടങ്ങിയ വിഷയങ്ങളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. മഴക്കാല രോഗങ്ങളെ കുറിച്ചും മുന്‍കരുതലുകളെ കുറിച്ചും ക്ലാസില്‍ പ്രത്യേകം പരാമര്‍ശിച്ചു. ചടങ്ങില്‍ എഡിഎസ് മിനി പാറന്റെ മീത്തല്‍ സ്വാഗതം ആശംസിച്ചു.

എഡിഎസ് ശ്രീജ മനോജ് നന്ദിയും പറഞ്ഞു. വാര്‍ഡിലെ കുടുംബശ്രീ അംഗങ്ങള്‍, ഭാരവാഹികള്‍, നാട്ടുകാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. വാര്‍ഡിലെ വികസന പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീയുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനും പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനും യോഗത്തില്‍ തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/376945/perambra-13th-ward-kudumbashree-general-meeting)