---
title: "ജില്ലാ യൂത്ത് ലീഗ് സമ്മേളനം: പേരാമ്പ്രയില്‍ നിന്ന് 500 പേര്‍ പങ്കെടുക്കും"
english_title: "500 Delegates from Perambra to Attend Kozhikode District Youth League Conference"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/376966/perambra-youth-league-conference-500-delegates"
published_at: "2026-08-06T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7423970b57c_you.JPG"
keywords: ["Youth League", "Perambra", "Muslim Youth League"]
---

# ജില്ലാ യൂത്ത് ലീഗ് സമ്മേളനം: പേരാമ്പ്രയില്‍ നിന്ന് 500 പേര്‍ പങ്കെടുക്കും

> **Lead Summary:** **പേരാമ്പ്ര:** സെപ്റ്റംബര്‍ 9, 10, 11 തീയതികളില്‍ കോഴിക്കോട് നടക്കുന്ന ജില്ലാ യൂത്ത് ലീഗ് സമ്മേളനത്തില്‍ പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ നിന്ന് 500 പ്രതിനിധികളെ പങ്കെടുപ്പിക്കാന്‍ നിയോജക മണ്ഡലം യൂത്ത് ലീഗ് നേതൃയോഗം തീരുമാനിച്ചു. പേരാമ്പ്രയില്‍ ചേര്‍ന്ന യോഗത്തില്‍ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം പഞ്ചായത്ത് തലങ്ങളില്‍ സംഘടനാ യാത്രകള്‍ നടത്താനും തീരുമാനിച്ചു.

## Article Content

**പേരാമ്പ്ര:** സെപ്റ്റംബര്‍ 9, 10, 11 തീയതികളില്‍ കോഴിക്കോട് നടക്കുന്ന ജില്ലാ യൂത്ത് ലീഗ് സമ്മേളനത്തില്‍ പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ നിന്ന് 500 പ്രതിനിധികളെ പങ്കെടുപ്പിക്കാന്‍ നിയോജക മണ്ഡലം യൂത്ത് ലീഗ് നേതൃയോഗം തീരുമാനിച്ചു. പേരാമ്പ്രയില്‍ ചേര്‍ന്ന യോഗത്തില്‍ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം പഞ്ചായത്ത് തലങ്ങളില്‍ സംഘടനാ യാത്രകള്‍ നടത്താനും തീരുമാനിച്ചു.

ഓരോ പഞ്ചായത്തിലും കണ്‍വെന്‍ഷനുകളും കൊടി ഉയര്‍ത്തലും മറ്റ് പ്രചരണ പരിപാടികളും സംഘടിപ്പിക്കും. യോഗത്തില്‍ പേരാമ്പ്ര നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ശിഹാബ് കന്നാട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.കെ. ജെറീഷ് സ്വാഗതം പറഞ്ഞ യോഗത്തില്‍ നിയോജക മണ്ഡലം കമ്മിറ്റിയിലേക്ക് പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു.

അഫ്‌സല്‍ അല്‍സഫ ചെറുവണ്ണൂര്‍ വൈസ് പ്രസിഡണ്ടായും അന്‍വര്‍ഷ നൊച്ചാട് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. സി.കെ. ഹാഫിസ്, സിദ്ധീഖ് തൊണ്ടിയില്‍, കെ.സി. മുഹമ്മദ്, മുഹമ്മദ് എരവത്ത്, അഡ്വ. ഷാനിദ് കീഴരിയൂര്‍, ഗഫൂര്‍ വാല്യക്കോട്, ഫൈസല്‍ തുറയൂര്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. സമ്മേളനം വിജയിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ മേഖലാ കമ്മിറ്റികളും നേതൃത്വം നല്‍കുമെന്നും യോഗം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/376966/perambra-youth-league-conference-500-delegates)