---
title: "ചങ്ങരോത്ത് പഞ്ചായത്തില്‍ വനിതകള്‍ക്കായി യോഗ പരിശീലനം ആരംഭിച്ചു"
english_title: "Yoga Training for Women Launched in Changaroth Grama Panchayat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/376992/changaroth-yoga-training-women-started"
published_at: "2026-08-06T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a743534d1127_yog.JPG"
keywords: ["Changaroth", "Yoga Training", "Women", "Grama Panchayat"]
---

# ചങ്ങരോത്ത് പഞ്ചായത്തില്‍ വനിതകള്‍ക്കായി യോഗ പരിശീലനം ആരംഭിച്ചു

> **Lead Summary:** **ചങ്ങരോത്ത്:** ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനിതകള്‍ക്കുള്ള സൗജന്യ യോഗ പരിശീലനം ആരംഭിച്ചു. കടിയങ്ങാട് രാജീവ് ഗാന്ധി സ്മാരക കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടന്ന പരിശീലനത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീമ വാഴയില്‍ നിര്‍വ്വഹിച്ചു.

## Article Content

**ചങ്ങരോത്ത്:** ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനിതകള്‍ക്കുള്ള സൗജന്യ യോഗ പരിശീലനം ആരംഭിച്ചു. കടിയങ്ങാട് രാജീവ് ഗാന്ധി സ്മാരക കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടന്ന പരിശീലനത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീമ വാഴയില്‍ നിര്‍വ്വഹിച്ചു.

ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്തുന്നതിന് യോഗയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്നും സ്ത്രീകളും കുടുംബവും ആരോഗ്യത്തോടെ ഇരിക്കുന്നതിലൂടെ സമൂഹത്തിന് മുഴുവന്‍ ഗുണകരമാകുമെന്നും അവര്‍ പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എസ്. സുനന്ദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

ആരോഗ്യ-വിദ്യാഭ്യാസ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.കെ. ഫാത്തിമ, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ബി. താര, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.കെ. പുഷ്പ, താഹിറ സല്‍മാന്‍, സി.എച്ച്. സക്കീന, യോഗ ട്രെയിനര്‍ ദീപ രവി എന്നിവര്‍ സംസാരിച്ചു.

പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നുള്ള നിരവധി വനിതകളാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. യോഗ ട്രെയിനര്‍ ദീപ രവിയുടെ നേതൃത്വത്തിലാണ് ക്ലാസുകള്‍ നടക്കുന്നത്. എല്ലാ ദിവസവും രാവിലെ 6 മണി മുതല്‍ 7 മണി വരെയാണ് പരിശീലന സമയം. ശരീരവും മനസും ഒരുപോലെ ആരോഗ്യത്തോടെ സൂക്ഷിക്കാന്‍ യോഗ അനിവാര്യമാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/376992/changaroth-yoga-training-women-started)