---
title: "കെ.പി. ഗോപാലന്റെ ഒന്‍പതാം ചരമവാര്‍ഷികം ആചരിച്ചു"
english_title: "9th Death Anniversary of KP Gopalan Observed in Kadiyangad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/377011/kp-gopalan-death-anniversary-kadiyangad-observed"
published_at: "2026-08-06T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a74429102176_mui.JPG"
keywords: ["KP Gopalan", "CPI(M)", "Kadiyangad", "Changaroth"]
---

# കെ.പി. ഗോപാലന്റെ ഒന്‍പതാം ചരമവാര്‍ഷികം ആചരിച്ചു

> **Lead Summary:** **പേരാമ്പ്ര:** ചങ്ങരോത്ത് പഞ്ചായത്തിലെ ആദ്യകാല പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഒരാളും ദീര്‍ഘകാലം സിപിഐ (എം) കടിയങ്ങാട് ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന കെ.പി. ഗോപാലന്റെ 9-ാം ചരമവാര്‍ഷികം കടിയങ്ങാട് വെച്ച് വിപുലമായി ആചരിച്ചു. പതാക ഉയര്‍ത്തല്‍, സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന, അനുസ്മരണ യോഗം എന്നീ പരിപാടികള്‍ സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** ചങ്ങരോത്ത് പഞ്ചായത്തിലെ ആദ്യകാല പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഒരാളും ദീര്‍ഘകാലം സിപിഐ (എം) കടിയങ്ങാട് ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന കെ.പി. ഗോപാലന്റെ 9-ാം ചരമവാര്‍ഷികം കടിയങ്ങാട് വെച്ച് വിപുലമായി ആചരിച്ചു. പതാക ഉയര്‍ത്തല്‍, സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന, അനുസ്മരണ യോഗം എന്നീ പരിപാടികള്‍ സംഘടിപ്പിച്ചു.

പാര്‍ട്ടി ഏരിയ കമ്മിറ്റി അംഗം കെ.വി. കുഞ്ഞിക്കണ്ണന്‍ അനുസ്മരണ പ്രസംഗം നടത്തി. ചങ്ങരോത്ത് പഞ്ചായത്തിന്റെ സാമൂഹിക-രാഷ്ട്രീയ മുന്നേറ്റങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിയായിരുന്നു കെ.പി. ഗോപാലനെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിലും ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിലും അദ്ദേഹം നല്‍കിയ സംഭാവനകള്‍ എന്നും ഓര്‍മ്മിക്കപ്പെടുമെന്നും കുഞ്ഞിക്കണ്ണന്‍ കൂട്ടിച്ചേര്‍ത്തു.

സി.എം. ചന്ദ്രന്‍ അനുസ്മരണ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗം ഉണ്ണി വേങ്ങേരി, പന്തിരിക്കര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.എം. കുമാരന്‍, കടിയങ്ങാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.എം. സുരേഷ്, വി.എം. ബാബു എന്നിവര്‍ സംസാരിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരുടെയും നാട്ടുകാരും പങ്കെടുത്ത ചടങ്ങില്‍ കെ.എം. സാബു സ്വാഗതം ആശംസിച്ചു. കെ.പി. ഗോപാലന്റെ ജീവിതവും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും പുതിയ തലമുറയ്ക്ക് മാതൃകയാണെന്ന് പ്രസംഗകര്‍ അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/377011/kp-gopalan-death-anniversary-kadiyangad-observed)