---
title: "വേളം പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് ഗ്രാമസഭ: വയോജന മെഡിക്കല്‍ ക്യാമ്പും കവുങ്ങ് തൈ വിതരണവും"
english_title: "Velam Grama Sabha Organises Senior Citizen Medical Camp and Coconut Sapling Distribution"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/377021/velam-grama-sabha-medical-camp-coconut-sapling-ward-9"
published_at: "2026-08-06T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a744aa11d76f_WhatsApp_Image_2026-07-25_at_4.12.51_PM.jpeg"
keywords: []
---

# വേളം പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് ഗ്രാമസഭ: വയോജന മെഡിക്കല്‍ ക്യാമ്പും കവുങ്ങ് തൈ വിതരണവും

> **Lead Summary:** **പേരാമ്പ്ര: **വേളം ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് ഗ്രാമസഭ വയോജന മെഡിക്കല്‍ ക്യാമ്പും കവുങ്ങ് തൈ വിതരണവും സംഘടിപ്പിച്ചു. വാര്‍ഡ് അംഗം ഷമീം അഹമ്മദ് എസ്.കെ യുടെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. 

## Article Content

**പേരാമ്പ്ര: **വേളം ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് ഗ്രാമസഭ വയോജന മെഡിക്കല്‍ ക്യാമ്പും കവുങ്ങ് തൈ വിതരണവും സംഘടിപ്പിച്ചു. വാര്‍ഡ് അംഗം ഷമീം അഹമ്മദ് എസ്.കെ യുടെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. 

ഗ്രാമസഭയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും കവുങ്ങ് തൈകള്‍ നല്‍കിയാണ് വാര്‍ഡ് പരിസ്ഥിതി സംരക്ഷണത്തിനും കാര്‍ഷിക വികസനത്തിനും ഊന്നല്‍ നല്‍കിയത്. ഇത്തരത്തില്‍ എല്ലാ പങ്കാളികള്‍ക്കും തൈ വിതരണം ചെയ്യുന്ന സംവിധാനം ജില്ലയില്‍ തന്നെ ശ്രദ്ധേയമായ സംരംഭമായി മാറി. 

വേളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സി. മുജീബ് റഹ്‌മാന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ഷമീം അഹമ്മദ് എസ്.കെ അധ്യക്ഷത വഹിച്ചു. ഓഡിറ്റര്‍ ഷിംന ഓഡിറ്റ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

വയോജനങ്ങള്‍ക്ക് സൗജന്യ ആരോഗ്യ പരിശോധനയും മരുന്ന് വിതരണവും ഉള്‍പ്പെട്ട മെഡിക്കല്‍ ക്യാമ്പിന് വേളം കുടുംബാരോഗ്യ കേന്ദ്രവും ഡോ. മുഹമ്മദ് ഷഫീഖ് പി.യും നേതൃത്വം നല്‍കി.

രക്തസമ്മര്‍ദ്ദം, പ്രമേഹം, മറ്റ് പ്രായാധിക്യ രോഗങ്ങള്‍ എന്നിവയ്ക്കുള്ള പരിശോധനകളും ബോധവല്‍ക്കരണ ക്ലാസുകളും ക്യാമ്പില്‍ നടന്നു. വാര്‍ഡ് കണ്‍വീനര്‍ റഷീദ് അരമ്പോള്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് കുഞ്ഞബ്ദുള്ള നന്ദിയും പറഞ്ഞു. 

ജനപങ്കാളിത്തത്തോടെ നടന്ന ഗ്രാമസഭയില്‍ വികസന പ്രവര്‍ത്തനങ്ങളും ആരോഗ്യ-പരിസ്ഥിതി വിഷയങ്ങളും വിശദമായി ചര്‍ച്ച ചെയ്തു. വാര്‍ഡിന്റെ സമഗ്ര വികസനത്തിന് ഇത്തരം പരിപാടികള്‍ തുടര്‍ന്നും സംഘടിപ്പിക്കുമെന്ന് ഗ്രാമസഭയില്‍ അറിയിച്ചു. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/377021/velam-grama-sabha-medical-camp-coconut-sapling-ward-9)