---
title: "മുതിര്‍ന്ന ബിജെപി പ്രവര്‍ത്തകന്‍ പറമ്പത്ത് നാരായണന്‍ അന്തരിച്ചു"
english_title: "Senior BJP worker Parambath Narayanan passes away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/377118/senior-bjp-worker-parambath-narayanan-passes-away"
published_at: "2026-08-06T20:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a74a7f7820b8_HYUT.JPG"
keywords: []
---

# മുതിര്‍ന്ന ബിജെപി പ്രവര്‍ത്തകന്‍ പറമ്പത്ത് നാരായണന്‍ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **ചെറുവണ്ണൂരിലെ മുതിര്‍ന്ന ബിജെപി പ്രവര്‍ത്തകനും മുന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനുമായിരുന്ന പറമ്പത്ത് നാരായണന്‍ അന്തരിച്ചു.

## Article Content

**പേരാമ്പ്ര: **ചെറുവണ്ണൂരിലെ മുതിര്‍ന്ന ബിജെപി പ്രവര്‍ത്തകനും മുന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനുമായിരുന്ന പറമ്പത്ത് നാരായണന്‍ അന്തരിച്ചു.

1970-കളില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായി രാഷ്ട്രീയ രംഗത്ത് സജീവമായിരുന്ന നാരായണന്‍, 1974-ല്‍ ജനസംഘത്തിന്റെ ആശയങ്ങളില്‍ ആകൃഷ്ടനായി ജനസംഘ പ്രവര്‍ത്തനത്തിലേക്ക് കടന്നു. തുടര്‍ന്ന് 1980-ല്‍ ഭാരതീയ ജനതാ പാര്‍ട്ടി രൂപീകരിച്ചതോടെ പാര്‍ട്ടിയില്‍ സജീവ പ്രവര്‍ത്തകനായി. ചെറുവണ്ണൂര്‍ മേഖലയില്‍ ബിജെപിയുടെ വിവിധ സംഘടനാ ചുമതലകള്‍ വഹിച്ച് പ്രവര്‍ത്തിച്ച അദ്ദേഹം, പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചു.

ഭാര്യ പത്മിനി (കല്ലോട്). മക്കള്‍ ഷീബ, സുനില്‍, ഷീജ. മരുമക്കള്‍ വിജയന്‍ (കാരയാട്), സന്തോഷ് (ആവള), രമ്യ (പേരാമ്പ്ര). സഹോദരങ്ങള്‍ പരേതരായ മാണിക്കം, ജാനു, വി.എം. ശങ്കരന്‍, കല്യാണി (കല്ലോട്), കാര്‍ത്ത്യായനി (കല്ലോട്), നാരായണി (മേപ്പയൂര്‍). സഞ്ചയനം ശനിയാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/377118/senior-bjp-worker-parambath-narayanan-passes-away)