---
title: "ഉള്ള്യേരി-പൂവള്ളി റോഡിന് കുറുകെ ലോറി കുടുങ്ങി; ഗതാഗതം പൂര്‍ണ്ണമായി സ്തംഭിച്ചു"
english_title: "Lorry Stuck Across Road Near Ulliyeri Causes Major Traffic Jam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/377208/ulliyeri-lorry-stuck-road-blocked-traffic-jam"
published_at: "2026-08-07T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a757b817b6d6_hyt.JPG"
keywords: ["Ulliyeri", "Poovalli", "Kunnathara", "Lorry Accident", "Road Block"]
---

# ഉള്ള്യേരി-പൂവള്ളി റോഡിന് കുറുകെ ലോറി കുടുങ്ങി; ഗതാഗതം പൂര്‍ണ്ണമായി സ്തംഭിച്ചു

> **Lead Summary:** ഉള്ള്യേരി: ഉള്ള്യേരിക്ക് സമീപം പൂവള്ളിക്കും കുന്നത്തറയ്ക്കും ഇടയിലുള്ള റോഡില്‍ ലോറി കുറുകെ കുടുങ്ങിയതോടെ വന്‍ ഗതാഗതക്കുരുക്ക്. ഇതേതുടര്‍ന്ന് ഈ റൂട്ടിലൂടെയുള്ള വാഹനങ്ങളുടെ യാത്ര പൂര്‍ണമായും തടസ്സപ്പെട്ട നിലയിലാണ്. ഇന്ന് രാവിലെയോടെയാണ് സംഭവം.

## Article Content

ഉള്ള്യേരി: ഉള്ള്യേരിക്ക് സമീപം പൂവള്ളിക്കും കുന്നത്തറയ്ക്കും ഇടയിലുള്ള റോഡില്‍ ലോറി കുറുകെ കുടുങ്ങിയതോടെ വന്‍ ഗതാഗതക്കുരുക്ക്. ഇതേതുടര്‍ന്ന് ഈ റൂട്ടിലൂടെയുള്ള വാഹനങ്ങളുടെ യാത്ര പൂര്‍ണമായും തടസ്സപ്പെട്ട നിലയിലാണ്. ഇന്ന് രാവിലെയോടെയാണ് സംഭവം.

റോഡിലെ വളവില്‍ തിരിയുന്നതിനിടെ ലോറി റോഡിന് കുറുകെയായി കുടുങ്ങുകയായിരുന്നു. ഇതോടെ ഇരുവശത്തേക്കും നീണ്ട വാഹന നിരയാണ് ഉണ്ടായത്. സ്‌കൂള്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങള്‍ മണിക്കൂറുകളായി കുടുങ്ങിക്കിടക്കുകയാണ്. നിലവില്‍ റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിലച്ചിരിക്കുകയാണ്.

കുടുങ്ങിക്കിടക്കുന്ന ലോറി ക്രെയിന്‍ ഉപയോഗിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ പ്രദേശത്ത് പുരോഗമിക്കുകയാണ്. പൊലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും സ്ഥലത്ത് എത്തി ഗതാഗതം നിയന്ത്രിക്കുന്നുണ്ട്. ബദല്‍ മാര്‍ഗം: അത്തോളി ഭാഗത്തുനിന്നും പൂവള്ളി ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ ചീക്കിലോട് വഴി കൊളത്തൂര്‍ ചുറ്റി പൂവള്ളിയിലേക്ക് പ്രവേശിക്കേണ്ടതാണ്.

ഈ റൂട്ടിലൂടെ യാത്ര ചെയ്യുന്നവര്‍ തല്‍ക്കാലം മറ്റ് ബദല്‍ റോഡുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണമെന്ന് പൊലീസ് അറിയിച്ചു. അധികൃതരുടെ ഇടപെടലോടെ ഉടന്‍ തന്നെ ലോറി നീക്കി ഗതാഗതം പുനഃസ്ഥാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/377208/ulliyeri-lorry-stuck-road-blocked-traffic-jam)