---
title: "വടകരയില്‍ മധ്യവയസ്‌കനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി"
english_title: "Middle Aged Man Found Hanging In Vadakara House Verandah"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/377225/vadakara-man-found-hanging-verandah-kottappalli"
published_at: "2026-08-07T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7588048d930_tyupo.JPG"
keywords: ["Vadakara", "Kottappalli", "Suicide"]
---

# വടകരയില്‍ മധ്യവയസ്‌കനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** വടകര: വടകര കോട്ടപ്പള്ളിയില്‍ മധ്യവയസ്‌കനെ വീടിന്റെ വരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടപ്പള്ളി സ്വദേശി ചിരികണ്ടോത്ത് ദിവാകരന്‍ നമ്പ്യാരുടെ മകന്‍ ടി ദിനൂപ് ആണ് മരിച്ചത്. ഇന്നലെ രാത്രി 9.30 ഓടെയാണ് സംഭവം.

## Article Content

വടകര: വടകര കോട്ടപ്പള്ളിയില്‍ മധ്യവയസ്‌കനെ വീടിന്റെ വരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടപ്പള്ളി സ്വദേശി ചിരികണ്ടോത്ത് ദിവാകരന്‍ നമ്പ്യാരുടെ മകന്‍ ടി ദിനൂപ് ആണ് മരിച്ചത്. ഇന്നലെ രാത്രി 9.30 ഓടെയാണ് സംഭവം.

വീടിന്റെ പുറകുവശത്തെ വരാന്തയിലെ സീലിംഗ് ഹുക്കില്‍ ദിനൂപിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ വീട്ടുകാര്‍ വടകര ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

വിവരം അറിഞ്ഞ് വടകര പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.സംഭവത്തില്‍ വടകര പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മരണകാരണം വ്യക്തമല്ല. കുടുംബപരമായോ മറ്റേതെങ്കിലും പ്രശ്‌നങ്ങളോ ഇതിന് പിന്നിലുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/377225/vadakara-man-found-hanging-verandah-kottappalli)