---
title: "പേരാമ്പ്രയില്‍ കനത്ത മഴ: മതിലിടിഞ്ഞു വീണ് കിണര്‍ തകര്‍ന്നു"
english_title: "Heavy Rain In Perambra Wall Collapses Damages Well And Pump Set"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/377305/perambra-heavy-rain-wall-collapse-well-damaged"
published_at: "2026-08-07T17:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a75c812e2ee0_mhy.JPG"
keywords: ["Perambra", "Heavy Rain", "Wall Collapse", "Well Damaged"]
---

# പേരാമ്പ്രയില്‍ കനത്ത മഴ: മതിലിടിഞ്ഞു വീണ് കിണര്‍ തകര്‍ന്നു

> **Lead Summary:** **പേരാമ്പ്ര: **കനത്ത മഴയില്‍ തൊട്ടടുത്ത വീടിന്റെ മതില്‍ ഇടിഞ്ഞു വീണ് പേരാമ്പ്രയില്‍ കിണര്‍ തകര്‍ന്നു. പേരാമ്പ്ര പഞ്ചായത്ത് 17-ാം വാര്‍ഡ് എരവട്ടൂര്‍ പടിഞ്ഞാറക്കണ്ടി സത്യന്റെ വീട്ടിലെ കിണറാണ് തകര്‍ന്നത്. തൊട്ടടുത്ത പടിഞ്ഞാറക്കണ്ടി ദൃശ്യത്തില്‍ കൃഷ്ണകുമാറിന്റെ വീടിന്റെ പിന്നിലെ മതിലാണ് ഇന്ന് രാവിലെ 8 മണിയോടെ ഇടിഞ്ഞു വീണത്.

## Article Content

**പേരാമ്പ്ര: **കനത്ത മഴയില്‍ തൊട്ടടുത്ത വീടിന്റെ മതില്‍ ഇടിഞ്ഞു വീണ് പേരാമ്പ്രയില്‍ കിണര്‍ തകര്‍ന്നു. പേരാമ്പ്ര പഞ്ചായത്ത് 17-ാം വാര്‍ഡ് എരവട്ടൂര്‍ പടിഞ്ഞാറക്കണ്ടി സത്യന്റെ വീട്ടിലെ കിണറാണ് തകര്‍ന്നത്. തൊട്ടടുത്ത പടിഞ്ഞാറക്കണ്ടി ദൃശ്യത്തില്‍ കൃഷ്ണകുമാറിന്റെ വീടിന്റെ പിന്നിലെ മതിലാണ് ഇന്ന് രാവിലെ 8 മണിയോടെ ഇടിഞ്ഞു വീണത്.

മൂന്നു മീറ്ററിലേറെ ഉയരമുള്ള ചെങ്കല്ല് കൊണ്ട് നിര്‍മ്മിച്ച മതിലാണ് കനത്ത മഴയിലും നനവിലും ബലം നഷ്ടപ്പെട്ട് തകര്‍ന്നത്. മതിലിന്റെ ചെങ്കല്ലുകളും വലിയ അളവില്‍ മണ്ണും സത്യന്റെ വീട്ടിലെ കിണറിലേക്ക് വീണു. ഇതോടെ കിണര്‍ പൂര്‍ണമായും മൂടിപ്പോയി. കിണറിന്റെ ആള്‍മറയും ഇടിഞ്ഞു തകര്‍ന്നു. കിണറ്റിനകത്തുണ്ടായിരുന്ന പമ്പുസെറ്റും പൂര്‍ണമായും നശിച്ചു.

സംഭവ സമയത്ത് വീട്ടില്‍ ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കിണറും പമ്പുസെറ്റും തകര്‍ന്നതോടെ ഏകദേശം രണ്ടു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അതേസമയം മതില്‍ തകര്‍ന്നതില്‍ കൃഷ്ണകുമാറിന്റെ വീട്ടില്‍ ഏകദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും കുടുംബം പറഞ്ഞു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജീര്‍ണിച്ച മതിലുകളും മരങ്ങളും സംബന്ധിച്ച് ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/377305/perambra-heavy-rain-wall-collapse-well-damaged)