---
title: "ആവള ശ്രീനി മാസ്റ്ററുടെ നിര്യാണത്തില്‍ അനുശോചനവുമായി എന്‍.സി.പി. പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി "
english_title: "NCP extends condolences on death of Aavala Sreeni Master Perambra Block Committee"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/37733/ncp-extends-condolences-on-death-of-aavala-sreeni-master-perambra-block-committee"
published_at: "2022-04-15T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62598a8d6b65c_dddd.jpg"
keywords: []
---

# ആവള ശ്രീനി മാസ്റ്ററുടെ നിര്യാണത്തില്‍ അനുശോചനവുമായി എന്‍.സി.പി. പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി 

> **Lead Summary:** **പേരാമ്പ്ര:** എന്‍.സി.പി. കോഴിക്കാട് ജില്ലാ കമ്മിറ്റി അംഗം ആവള ശ്രീനി മാസ്റ്റരുടെ നിരാണത്തില്‍ എന്‍.സി.പി. പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

## Article Content

**പേരാമ്പ്ര:** എന്‍.സി.പി. കോഴിക്കാട് ജില്ലാ കമ്മിറ്റി അംഗം ആവള ശ്രീനി മാസ്റ്റരുടെ നിരാണത്തില്‍ എന്‍.സി.പി. പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

ബ്ലോക്ക് പ്രസിഡന്റ് ഇ.കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായി. യോഗം ജില്ലാ വൈ: പ്രസിഡന്റ് പി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി മെമ്പര്‍ ബാലന്‍ കിഴക്കയില്‍ അനുസ്മരണ പ്രഭാഷണം നടത്തി.

സംസ്ഥാനകമ്മിറ്റി അംഗങ്ങളായ പി.എം. ജോസഫ് , ടി.വി മാധവി അമ്മ, ജില്ലാ സെക്രട്ടറിമാരായ പി.കെ. എം.ബാലകൃഷ്ണന്‍, പ്രദീഷ് നടുക്കണ്ടി, എന്‍എംസി ജില്ലാ പ്രസിഡന്റ് അനിത കുന്നത്ത്, നാഷണലിസ്റ്റ് പ്രവാസി കോണ്‍ഗ്രസ്സ് നേതാവ് അന്‍വര്‍ നൊച്ചാട്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി.കുഞ്ഞിരാമന്‍, എന്‍.വേലു, പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ശ്രീലജ സുഭാഷ്, മേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുനിതാ ബാബു എന്നിവര്‍ അനുശോചിച്ചു. യോഗം പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് സഫാ മജീദ് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/37733/ncp-extends-condolences-on-death-of-aavala-sreeni-master-perambra-block-committee)