---
title: "ബാലുശ്ശേരി എക്‌സൈസ് റേഞ്ച് ഓഫീസ് നടുവണ്ണൂര്‍ ആഞ്ഞോളിമുക്കിലേക്ക് മാറ്റി"
english_title: "Balussery Excise Range Office Shifted To Anjolimooka Naduvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/377357/balussery-excise-range-office-shifted-naduvannur-anjolimooka"
published_at: "2026-08-07T23:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a761dfce85d1_tyh.JPG"
keywords: ["Balussery Excise", "Naduvannur", "Anjolimooka", "Excise Office", "Range Office"]
---

# ബാലുശ്ശേരി എക്‌സൈസ് റേഞ്ച് ഓഫീസ് നടുവണ്ണൂര്‍ ആഞ്ഞോളിമുക്കിലേക്ക് മാറ്റി

> **Lead Summary:** നടുവണ്ണൂര്‍: ബാലുശ്ശേരി എക്‌സൈസ് റേഞ്ച് ഓഫീസ് നടുവണ്ണൂര്‍ ആഞ്ഞോളിമുക്കിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചു. നീണ്ട കാലമായി ഉള്ളിയേരി 19-ല്‍ പ്രവര്‍ത്തിച്ചിരുന്ന ബാലുശ്ശേരി എക്‌സൈസ് റേഞ്ച് ഓഫീസാണ് മാറ്റിയത്. നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളി, വാര്‍ഡ് മെമ്പര്‍മാരായ ലീല, കൃഷ്ണദാസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

## Article Content

നടുവണ്ണൂര്‍: ബാലുശ്ശേരി എക്‌സൈസ് റേഞ്ച് ഓഫീസ് നടുവണ്ണൂര്‍ ആഞ്ഞോളിമുക്കിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചു. നീണ്ട കാലമായി ഉള്ളിയേരി 19-ല്‍ പ്രവര്‍ത്തിച്ചിരുന്ന ബാലുശ്ശേരി എക്‌സൈസ് റേഞ്ച് ഓഫീസാണ് മാറ്റിയത്. നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളി, വാര്‍ഡ് മെമ്പര്‍മാരായ ലീല, കൃഷ്ണദാസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ ലളിതമായ ചടങ്ങോടെയാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്. പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഉദ്യോഗസ്ഥരും കൊയിലാണ്ടി എക്‌സൈസ് റേഞ്ചിലെ ഉദ്യോഗസ്ഥരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. കെഎസ്ഇഎസ്എ ജില്ലാ സെക്രട്ടറി ഉല്ലാസ് കെ യും പരിപാടിയില്‍ പങ്കെടുത്തു.

പുതിയ ഓഫീസ് നടുവണ്ണൂര്‍ ടൗണിനോട് ചേര്‍ന്ന് ആഞ്ഞോളിമുക്കിലാണ് സ്ഥിതി ചെയ്യുന്നത്. ഗതാഗത സൗകര്യവും ജനങ്ങള്‍ക്ക് എത്തിച്ചേരാനുള്ള സൗകര്യവും കണക്കിലെടുത്താണ് ഓഫീസ് ഇവിടേക്ക് മാറ്റിയത്.

ബാലുശ്ശേരി, നടുവണ്ണൂര്‍, ഉള്ളിയേരി, കൂത്താളി എന്നീ പ്രദേശങ്ങളിലെ എക്‌സൈസ് പ്രവര്‍ത്തനങ്ങള്‍ ഇനി മുതല്‍ ഈ ഓഫീസില്‍ നിന്നായിരിക്കും ഏകോപിപ്പിക്കുക. പ്രദേശത്തെ അനധികൃത മദ്യ, മയക്കുമരുന്ന് വില്‍പ്പന തടയുന്നതിനും കര്‍ശന പരിശോധനകള്‍ നടത്തുന്നതിനും പുതിയ ഓഫീസ് സഹായകമാകുമെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/377357/balussery-excise-range-office-shifted-naduvannur-anjolimooka)