---
title: "ദേശീയ ഫയര്‍ സര്‍വ്വീസ് ദിനാചരണം നടത്തി  പേരാമ്പ്ര അഗ്‌നി രക്ഷാ നിലയം"
english_title: "Celebrated National Fire Service Day perambra fire force"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/37740/celebrated-national-fire-service-day-perambra-fire-force"
published_at: "2022-04-15T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62599461cd32a_dddd.jpg"
keywords: []
---

# ദേശീയ ഫയര്‍ സര്‍വ്വീസ് ദിനാചരണം നടത്തി  പേരാമ്പ്ര അഗ്‌നി രക്ഷാ നിലയം

> **Lead Summary:** ** പേരാമ്പ്ര: **ദേശീയ ഫയര്‍ സര്‍വ്വീസ് ദിനാചരണത്തിന്റെ ഭാഗമായ് പേരാമ്പ്ര അഗ്‌നി രക്ഷാ നിലയം സുരക്ഷാ ബോധവല്‍ക്കരണ റാലി സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര: **ദേശീയ ഫയര്‍ സര്‍വ്വീസ് ദിനാചരണത്തിന്റെ ഭാഗമായ് പേരാമ്പ്ര അഗ്‌നി രക്ഷാ നിലയം സുരക്ഷാ ബോധവല്‍ക്കരണ റാലി സംഘടിപ്പിച്ചു.

നിലയ പരിസരത്ത് നിന്ന് ആരംഭിച്ച റാലിയില്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ വിവിധ വാഹനങ്ങളിലും ബൈക്കുകളിലുമായ് ഫയര്‍ സര്‍വ്വീസ് ജീവനക്കാരും സിവില്‍ ഡിഫന്‍സ് അംഗങ്ങളും അണിചേര്‍ന്നു.

1944 ഏപ്രില്‍ 14 ന് മുംബെ തുറമുഖത്തെ കപ്പലിലുണ്ടായ അഗ്‌നിബാധയിലെ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ 71 ഫയര്‍ സര്‍വ്വീസ് ജീവനക്കാര്‍ മരണപ്പെട്ടിരിന്നു.

അവര്‍ക്കുള്ള സ്മരണാഞ്ജലി എന്ന നിലയിലാണ് എല്ലാ വര്‍ഷവും ഏപ്രില്‍ 14 ന് ദേശീയ ഫയര്‍ സര്‍വ്വീസ് ദിനമായും 14 മുതല്‍ 20 വരെ വാചാരണമായും നടത്തപ്പെടുന്നത്.

ദിനാചരണത്തിന്റെ ഭാഗമായ് രാവിലെ 8 മണിക്ക് നിലയ പരിസരത്ത് സ്റ്റേഷന്‍ ഓഫീസര്‍ സി.പി ഗിരീശന്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് സേനാംഗങ്ങള്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

പി.വിനോദന്‍, കെ.ദിലീപ്, ഷൈനേഷ്, എ.പി. മുകുന്ദന്‍ എന്നിവര്‍ സംസാരിച്ചു. പരിപാടിക്ക് എഎസ്ടിഒ കെ.മുരളീധരന്‍, പി.സി പ്രേമന്‍, വി.കെ നൗഷാദ്, എ.ഷിജിത്ത്, എന്‍.എം ലതീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

വാരാചരണത്തിന്റെ ഭാഗമായ് ഏപ്രില്‍ 20 വരെ ബോധവല്‍ക്കരണ ക്ലാസുകള്‍, വിവിധ സ്ഥാപനങ്ങളില്‍ സുരക്ഷാ പരിശോധന, പരിശീലനങ്ങള്‍, മോക്ഡ്രില്ലുകള്‍ എന്നിവ നടക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/37740/celebrated-national-fire-service-day-perambra-fire-force)