---
title: "അരിക്കുളം കെപിഎംഎസ്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ്"
english_title: "Mega Medical Camp Held At Arikulam KPM SM Higher Secondary School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/377448/arikulam-kpmsm-school-mega-medical-camp-pantalayani"
published_at: "2026-08-08T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a76f09a7cd41_tyuio.JPG"
keywords: ["Arikulam", "Medical Camp", "KPM SM School", "Pantalayani", "Malabar Medical College"]
---

# അരിക്കുളം കെപിഎംഎസ്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ്

> **Lead Summary:** അരിക്കുളം :പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെയും മലബാര്‍ മെഡിക്കല്‍ കോളെജിന്റെയും സഹകരണത്തോടെ അരിക്കുളം കെപിഎംഎസ്എം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്കും, രക്ഷിതാക്കള്‍ക്കും, നാട്ടുകാര്‍ക്കും പ്രയോജനപ്രഥമാകുന്ന രീതിയിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

## Article Content

അരിക്കുളം :പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെയും മലബാര്‍ മെഡിക്കല്‍ കോളെജിന്റെയും സഹകരണത്തോടെ അരിക്കുളം കെപിഎംഎസ്എം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്കും, രക്ഷിതാക്കള്‍ക്കും, നാട്ടുകാര്‍ക്കും പ്രയോജനപ്രഥമാകുന്ന രീതിയിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ക്യാമ്പില്‍ വൃക്കരോഗനിര്‍ണ്ണയം, ഗൈനക്കോളജി, ജനറല്‍ മെഡിസിന്‍ , എല്ല് രോഗ വിഭാഗം, ഹൃദ്രോഗ വിഭാഗം, ശിശുരോഗ വിഭാഗം, നേത്ര രോഗ വിഭാഗം, ദന്തരോഗ വിഭാഗം, ബി.പി, ഷുഗര്‍, രക്തദാനക്യാമ്പ് ,രക്ത ഗ്രൂപ്പ് നിര്‍ണ്ണയം തുടങ്ങിയ വിഭാഗങ്ങളിലായി വിദഗ്ദ ഡോക്ടര്‍മാരും, ടെക്നീഷ്യന്‍ മാരും പങ്കെടുത്തു. സ്‌കൂളില്‍ വെച്ച് നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അശ്വതി ഷിനിലേഷ് നിര്‍വ്വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി .വി. അനുഷ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി. രമണി മുഖ്യാഥിയായിരുന്നു. ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ എന്‍.പി. ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സന്തോഷ് കുന്നുമ്മല്‍, വി.കെ വിപിന്‍ ദാസ്, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ മധു കിഴക്കയില്‍, ടി. സുരേഷ്, അനില്‍ കോളിയോട്ട് , എംഎംസി പിആര്‍ഒ രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. ജലീല്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്വാഗത സംഘം കണ്‍വീനര്‍ എന്‍.വി. നജിഷ് നന്ദിയും പറഞ്ഞു. ക്യാമ്പില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/377448/arikulam-kpmsm-school-mega-medical-camp-pantalayani)