---
title: "പയ്യോളിയില്‍ മീന്‍ ലോറിയും ആംബുലന്‍സും കൂട്ടിയിടിച്ച് അപകടം; 5 പേര്‍ക്ക് പരിക്ക്"
english_title: "Fish Lorry Ambulance Collision In Payyoli 5 Injured"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/377463/payyoli-fish-lorry-ambulance-accident-5-injured"
published_at: "2026-08-08T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a76fe95d8da9_kloi.JPG"
keywords: ["Payyoli", "Accident", "Ambulance", "Fish Lorry"]
---

# പയ്യോളിയില്‍ മീന്‍ ലോറിയും ആംബുലന്‍സും കൂട്ടിയിടിച്ച് അപകടം; 5 പേര്‍ക്ക് പരിക്ക്

> **Lead Summary:** പയ്യോളി: പയ്യോളിയില്‍ മീന്‍ ലോറിയും ആംബുലന്‍സും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടം നടന്നത്. അഴിയൂരില്‍ നിന്ന് രോഗിയുമായി കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് പോവുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.

## Article Content

പയ്യോളി: പയ്യോളിയില്‍ മീന്‍ ലോറിയും ആംബുലന്‍സും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടം നടന്നത്. അഴിയൂരില്‍ നിന്ന് രോഗിയുമായി കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് പോവുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.

പയ്യോളി തീര്‍ത്ഥ ഹോട്ടലിന് മുന്നില്‍ വെച്ച് എതിര്‍ ദിശയില്‍ വന്ന മീന്‍ ലോറിയുമായി ആംബുലന്‍സ് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കും ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിയുമടക്കം 5 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.

ആംബുലന്‍സിലുണ്ടായിരുന്ന രോഗിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. മറ്റ് പരിക്കേറ്റവരുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. വിവരം അറിഞ്ഞ് പയ്യോളി പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

തകര്‍ന്ന വാഹനങ്ങള്‍ മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അമിത വേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പയ്യോളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/377463/payyoli-fish-lorry-ambulance-accident-5-injured)