---
title: "തരിപ്പിലോട് ഫീനിക്‌സ് വായനശാല ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു"
english_title: "Tarippilode Phoenix Library Honours Students Paleri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/377619/tarippilode-phoenix-library-student-honour-paleri"
published_at: "2026-08-09T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a784f02853de_frty.JPG"
keywords: ["Tarippilode", "Paleri"]
---

# തരിപ്പിലോട് ഫീനിക്‌സ് വായനശാല ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

> **Lead Summary:** പാലേരി: തരിപ്പിലോട് ഫീനിക്‌സ് വായനശാലയുടെ ആഭിമുഖ്യത്തില്‍ വിവിധ മത്സരപ്പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനം സംഘടിപ്പിച്ചു. ചടങ്ങ് പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ എന്‍.പി. ഗോപിദാസ് ഉദ്ഘാടനം ചെയ്തു. വായനയും പഠനവും ഒരു നാടിന്റെ വികസനത്തിന്റെ അടിത്തറയാണെന്നും, മത്സരപ്പരീക്ഷകളില്‍ വിജയം നേടുന്ന വിദ്യാര്‍ത്ഥികള്‍ നാളത്തെ സമൂഹത്തിന്റെ വഴികാട്ടികളാണെന്നും അദ്ദേഹം പറഞ്ഞു.

## Article Content

പാലേരി: തരിപ്പിലോട് ഫീനിക്‌സ് വായനശാലയുടെ ആഭിമുഖ്യത്തില്‍ വിവിധ മത്സരപ്പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനം സംഘടിപ്പിച്ചു. ചടങ്ങ് പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ എന്‍.പി. ഗോപിദാസ് ഉദ്ഘാടനം ചെയ്തു. വായനയും പഠനവും ഒരു നാടിന്റെ വികസനത്തിന്റെ അടിത്തറയാണെന്നും, മത്സരപ്പരീക്ഷകളില്‍ വിജയം നേടുന്ന വിദ്യാര്‍ത്ഥികള്‍ നാളത്തെ സമൂഹത്തിന്റെ വഴികാട്ടികളാണെന്നും അദ്ദേഹം പറഞ്ഞു.

വായനശാല പ്രസിഡന്റ് സുഭാഷ് കങ്കാടത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് അംഗം സി.കെ പുഷ്പ മുഖ്യാതിഥിയായി പങ്കെടുത്തു. വിദ്യാഭ്യാസ രംഗത്ത് നാട് നേടുന്ന നേട്ടങ്ങള്‍ക്ക് പിന്നില്‍ അധ്യാപകരുടെയും രക്ഷിതാക്കളുടെയും വായനശാലകളുടെയും കൂട്ടായ പരിശ്രമുണ്ടെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

പി.ടി. വിജയന്‍, ടി.പി. റീന, കെ.പി. വേണുഗോപാലന്‍, പി.ടി. സുരേന്ദ്രന്‍, എ. മോഹന്‍ദാസ്, എന്‍.പി. ഷൈനി, എം.ടി. ഷീല, ടി.വി. രാധാമണി, ടി. ശ്യാമളകുമാരി തുടങ്ങിയവര്‍ സംസാരിച്ചു. വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരങ്ങളും പ്രശംസാപത്രങ്ങളും നല്‍കി ആദരിച്ചു.

ഫീനിക്‌സ് വായനശാല സെക്രട്ടറി പി.ടി. രവി സ്വാഗതം പറഞ്ഞു. കാലാകാലങ്ങളായി പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായവും മത്സര പരീക്ഷാ പരിശീലനവും നല്‍കി വരുന്ന വായനശാലയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വി.കെ. രമേശന്‍ നന്ദി രേഖപ്പെടുത്തി. വായനശാലയുടെ ഈ പ്രവര്‍ത്തനം മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ പ്രചോദനമാകുമെന്ന് നാട്ടുകാരും അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/377619/tarippilode-phoenix-library-student-honour-paleri)