---
title: " സൗജന്യ മെഗാ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് "
english_title: "Free Mega Ayurveda Medical Camp Organized at Valiyakode Kozhikode"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/377657/valiyakode-free-mega-ayurveda-medical-camp"
published_at: "2026-08-09T22:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a78aec1a7df4_yuio.JPG"
keywords: ["Valiyakode", "Ayurveda Camp", "Nochad"]
---

#  സൗജന്യ മെഗാ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് 

> **Lead Summary:** വാല്യക്കോട്: സഹയാത്ര പാലിയേറ്റീവ് കെയര്‍ വാല്യക്കോട്, ഭാരതീയ ചികിത്സാ വകുപ്പ്, നൊച്ചാട് ആയുര്‍വേദ ആശുപത്രി എന്നിവ സംയുക്തമായി സൗജന്യ മെഗാ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹന്‍ കൊട്ടാരത്തില്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സഹായമില്ലാത്തവര്‍ക്ക് ആശ്വാസം പകരുന്നതില്‍ ആയുര്‍വേദത്തിനും പാലിയേറ്റീവ് കെയറിനും വലിയ പങ്കുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അവര്‍ പറഞ്ഞു.

## Article Content

വാല്യക്കോട്: സഹയാത്ര പാലിയേറ്റീവ് കെയര്‍ വാല്യക്കോട്, ഭാരതീയ ചികിത്സാ വകുപ്പ്, നൊച്ചാട് ആയുര്‍വേദ ആശുപത്രി എന്നിവ സംയുക്തമായി സൗജന്യ മെഗാ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹന്‍ കൊട്ടാരത്തില്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സഹായമില്ലാത്തവര്‍ക്ക് ആശ്വാസം പകരുന്നതില്‍ ആയുര്‍വേദത്തിനും പാലിയേറ്റീവ് കെയറിനും വലിയ പങ്കുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അവര്‍ പറഞ്ഞു.

സഹയാത്ര പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ മുനീര്‍ എരവത്ത് അധ്യക്ഷത വഹിച്ചു. നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷിജി കൊട്ടാരക്കല്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ക്യാമ്പില്‍ ജനറല്‍ മെഡിസിന്‍, അസ്ഥി വിഭാഗം, ചൈല്‍ഡ് സ്‌പെഷ്യലിസ്റ്റ്, നേത്ര വിഭാഗം, വെരിക്കോസ് വെയിന്‍ എന്നീ വിഭാഗങ്ങളില്‍ പരിശോധന നടന്നു.

ഡോ. റീന പാട്രിക്ക്, ഡോ. ജാസിം അഹമ്മദ്, ഡോ. കെ ഫെബിന്‍, ഡോ. ശിഹാബുദ്ധീന്‍, ഡോ. ജിതേഷ്, ഡോ. ഡി അഞ്ജു, ഡോ. വി.പി ജീജ എന്നിവരാണ് രോഗികളെ പരിശോധിച്ചത്. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് സൗജന്യ മരുന്നുകള്‍ വിതരണം ചെയ്യുകയും ചെയ്തു. ഡോ. റീന പാട്രിക്ക്, ഡോ. കെ ഫെബിന്‍, പി.എം. പ്രകാശന്‍, മൂസ ചെരുപ്പേരി, കുഞ്ഞമ്മദ് മിന, വി.വി. ദിനേശന്‍, ഇബ്രാഹിം കുനിയില്‍, പി.കെ. പ്രകാശന്‍, എന്‍.കെ. ബാബു, പി. ഷിജിന, സ്‌നേഹപ്രഭ എന്നിവര്‍ സംസാരിച്ചു.

കെ.എം. മനോജ് കുമാര്‍, ലജീഷ് കുമാര്‍, വി.ബി. ഷിബിത്ത്, കെ.എം. ബാബുരാജ്, വി.കെ. കേളപ്പന്‍, ടി.പി ലാനിഷ്, വി.സി. സരിത, മിനി ഉഞ്ഞാറ്റില്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. നിരവധിപേര്‍ ക്യാമ്പില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/377657/valiyakode-free-mega-ayurveda-medical-camp)