---
title: "കൊയിലാണ്ടിയില്‍ ലോറിയില്‍ നിന്ന് മാര്‍ബിള്‍ ഫലകം ദേഹത്തേക്ക് വീണ് തൊഴിലാളി മരിച്ചു"
english_title: "Worker Killed in Marble Slab Accident at Koyilandy Vengalam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/377717/koyilandy-marble-slab-accident-worker-dies"
published_at: "2026-08-10T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a796c9e7ce71_lory.jpg"
keywords: ["koilandi", "Vengalam"]
---

# കൊയിലാണ്ടിയില്‍ ലോറിയില്‍ നിന്ന് മാര്‍ബിള്‍ ഫലകം ദേഹത്തേക്ക് വീണ് തൊഴിലാളി മരിച്ചു

> **Lead Summary:** **കൊയിലാണ്ടി:** ലോറിയില്‍ നിന്ന് മാര്‍ബിള്‍ ഫലകങ്ങള്‍ ഇറക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ തൊഴിലാളി മരിച്ചു. വാകയാട് സ്വദേശി ഷിബി ആണ് മരിച്ചത്.

## Article Content

**കൊയിലാണ്ടി:** ലോറിയില്‍ നിന്ന് മാര്‍ബിള്‍ ഫലകങ്ങള്‍ ഇറക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ തൊഴിലാളി മരിച്ചു. വാകയാട് സ്വദേശി ഷിബി ആണ് മരിച്ചത്.

കൂടെയുണ്ടായിരുന്ന മന്നങ്കാവ് സ്വദേശി ഷെറിന്‍ ലാല്‍ (34) ന് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി 11.30 ഓടെ കൊയിലാണ്ടി വെങ്ങളം കാട്ടിലപ്പീടികയില്‍ പുതുതായി നിര്‍മിക്കുന്ന വീട്ടിലേക്ക് ലോറിയില്‍ കൊണ്ടുവന്ന മാര്‍ബിള്‍ ഫലകങ്ങള്‍ ഇറക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

ജോലിക്കിടെ അപ്രതീക്ഷിതമായി ഫലകങ്ങള്‍ ഇരുവരുടെയും ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. അപകടം നടന്ന ഉടന്‍ തന്നെ നാട്ടുകാരും സമീപത്തുണ്ടായിരുന്നവരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. ഫലകങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ഷിബിയെ പുറത്തെടുത്ത് ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഗുരുതരമായി പരിക്കേറ്റ ഷെറിന്‍ ലാലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ്. ഷിബിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളെജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/377717/koyilandy-marble-slab-accident-worker-dies)