---
title: "ആവള നാരായണന്‍ പതിനൊന്നാം ചരമവാര്‍ഷികദിനം ആചരിച്ചു"
english_title: "11th Death Anniversary of Aval Narayanan Observed in Kozhikode"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/377766/aval-narayanan-death-anniversary-observed"
published_at: "2026-08-10T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7993ddb3156_narayanan.jpg"
keywords: ["CPI", "Kozhikode", "Death Anniversary", "Kerala", "Left Politics"]
---

# ആവള നാരായണന്‍ പതിനൊന്നാം ചരമവാര്‍ഷികദിനം ആചരിച്ചു

> **Lead Summary:** ആവള: സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവും കോഴിക്കോട് ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമായിരുന്ന ആവള നാരായണന്റെ 11-ാം ചരമവാര്‍ഷികം ആവളയില്‍ വിപുലമായി ആചരിച്ചു.

## Article Content

ആവള: സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവും കോഴിക്കോട് ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമായിരുന്ന ആവള നാരായണന്റെ 11-ാം ചരമവാര്‍ഷികം ആവളയില്‍ വിപുലമായി ആചരിച്ചു.

സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുന്‍ മന്ത്രിയുമായ പി. പ്രസാദ് അനുസ്മരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ആവള നാരായണന്‍ കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന് നല്‍കിയ സംഭാവനകള്‍ ഏറെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു.

ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പരിഹാരം കണ്ടെത്തുന്നതിലും പാര്‍ട്ടിയെ അടിത്തറയില്‍ നിന്ന് ശക്തിപ്പെടുത്തുന്നതിലും അദ്ദേഹം വഹിച്ച പങ്ക് എന്നും ഓര്‍മ്മിക്കപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാവിലെ നാരായണന്റെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചനയും പ്രഭാതഭേരിയും നടന്നു. പാര്‍ട്ടി പ്രവര്‍ത്തകരും നാട്ടുകാരും പങ്കെടുത്തു. മേപ്പയ്യൂര്‍ മണ്ഡലം സെക്രട്ടറി സി. ബിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണ പൊതുയോഗത്തില്‍ കെ.കെ. ബാലന്‍, അഡ്വ. പി. ഗവാസ്, രജീന്ദ്രന്‍ കപ്പള്ളി, ആര്‍. ശശി, കെ.പി. പവിത്രന്‍, എ.കെ. ചന്ദ്രന്‍, ധനേഷ് കാരയാട് തുടങ്ങിയവര്‍ സംസാരിച്ചു.

ലോക്കല്‍ സെക്രട്ടറി എ.ബി. ബിനോയ് സ്വാഗതം ആശംസിച്ചു. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ മുന്‍പന്തിയില്‍ നിന്ന നേതാവായിരുന്നു ആവള നാരായണനെന്ന് പ്രസംഗകര്‍ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ജീവിതവും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും പുതിയ തലമുറയ്ക്ക് പ്രചോദനമാണെന്നും യോഗം വിലയിരുത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/377766/aval-narayanan-death-anniversary-observed)