---
title: "പെരുവണ്ണാമൂഴിയില്‍ പുതിയ ടൂറിസം പദ്ധതികള്‍ അനുവദിക്കണം യൂത്ത് ലീഗ്-എം.എസ്.എഫ്"
english_title: "Youth League Demands New Tourism Projects in Peruvannamuzhi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/377788/peruvannamuzhi-tourism-projects-youth-league-demand"
published_at: "2026-08-10T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a79a4d02918c_puls.JPG"
keywords: ["Peruvannamuzhi", "Tourism", "Youth League", "MSF", "Chakittapara", "Kozhikode"]
---

# പെരുവണ്ണാമൂഴിയില്‍ പുതിയ ടൂറിസം പദ്ധതികള്‍ അനുവദിക്കണം യൂത്ത് ലീഗ്-എം.എസ്.എഫ്

> **Lead Summary:** **പേരാമ്പ്ര: **മലയോര മേഖലയായ പെരുവണ്ണാമൂഴിയില്‍ പുതിയ ടൂറിസം പദ്ധതികള്‍ അനുവദിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ്, എം.എസ്.എഫ് ചക്കിട്ടപ്പാറ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. 

## Article Content

**പേരാമ്പ്ര: **മലയോര മേഖലയായ പെരുവണ്ണാമൂഴിയില്‍ പുതിയ ടൂറിസം പദ്ധതികള്‍ അനുവദിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ്, എം.എസ്.എഫ് ചക്കിട്ടപ്പാറ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. 

മുന്‍കാലങ്ങളില്‍ ദിനംപ്രതി നൂറുകണക്കിന് സഞ്ചാരികള്‍ എത്തിയിരുന്ന ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു പെരുവണ്ണാമൂഴി.

പാമ്പ് വളര്‍ത്തു കേന്ദ്രം, ബോട്ട് സര്‍വീസ്, കുട്ടികള്‍ക്കുള്ള പാര്‍ക്ക് തുടങ്ങിയ സൗകര്യങ്ങള്‍ മുന്‍ സര്‍ക്കാരുകളുടെ കാലത്ത് ഇവിടെ പ്രവര്‍ത്തിച്ചിരുന്നു.

എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷമായി സര്‍ക്കാര്‍ ഈ കേന്ദ്രത്തെ പൂര്‍ണ്ണമായും അവഗണിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി.

അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും പരിപാലനക്കുറവും കാരണം ഒരുകാലത്ത് തിരക്കേറിയ ഈ ടൂറിസ്റ്റ് കേന്ദ്രം ഇന്ന് നശിച്ചുകൊണ്ടിരിക്കുകയാണ്.

പെരുവണ്ണാമൂഴിയുടെ പ്രകൃതി സൗന്ദര്യവും വനസമ്പത്തും പ്രയോജനപ്പെടുത്തി പുതിയ ടൂറിസം പദ്ധതികള്‍ നടപ്പിലാക്കണമെന്നും, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണമെന്നും കണ്‍വെന്‍ഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 

ചക്കിട്ടപ്പാറ പഞ്ചായത്ത് യൂത്ത് ലീഗ്-എം.എസ്.എഫ് സംയുക്ത കണ്‍വെന്‍ഷന്‍ നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ശിഹാബ് കന്നാട്ടി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് തബ്ഷീര്‍ ചെമ്പനോട് അധ്യക്ഷത വഹിച്ചു. സാജിദ് മഠത്തില്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി സി.കെ. ജെറീഷ്, എംഎസ്എഫ് പ്രസിഡന്റ് എം.കെ. ഫസലുറഹ്‌മാന്‍, ആവള ഹമീദ്, അഷ്‌റഫ് മിറ്റിലേരി, ടി.പി. സൂപ്പി, ആശിഖ് പുല്യോട്ട്, മുഹമ്മദ് സിനാന്‍, കെ. നിഹാല്‍, ഇ.പി. നുസ്രത്ത്, എം. ഹൈറുന്നിസ, മര്‍ജാന പര്‍വീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് പെരുവണ്ണാമൂഴിയെ വീണ്ടും ടൂറിസം ഭൂപടത്തില്‍ കൊണ്ടുവരണമെന്നും, യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/377788/peruvannamuzhi-tourism-projects-youth-league-demand)