---
title: "ഇഎംഎസ് ഗ്രന്ഥാലയം ബാലവേദിയുടെ നേതൃത്വത്തില്‍ കൂത്താളിയില്‍ യുദ്ധവിരുദ്ധ റാലി"
english_title: "Anti-War Rally Held in Koothali by EMS Library Balavedi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/377790/koothali-ems-library-anti-war-rally-balavedi"
published_at: "2026-08-10T15:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a79a789317ef_try.jpg"
keywords: ["Koothali", "EMS Library", "Balavedi", "Hiroshima Nagasaki"]
---

# ഇഎംഎസ് ഗ്രന്ഥാലയം ബാലവേദിയുടെ നേതൃത്വത്തില്‍ കൂത്താളിയില്‍ യുദ്ധവിരുദ്ധ റാലി

> **Lead Summary:** **കൂത്താളി: **ഹിരോഷിമ-നാഗസാക്കി ദിനത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കി ഇഎംഎസ് ഗ്രന്ഥാലയം കൂത്താളി ബാലവേദിയുടെ നേതൃത്വത്തില്‍ യുദ്ധവിരുദ്ധ റാലി നടന്നു.'യുദ്ധം വേണ്ട, യുദ്ധം വിനാശകരം, ലോകസമാധാനം പുലരട്ടെ' എന്നീ സന്ദേശങ്ങള്‍ ഉയര്‍ത്തിയായിരുന്നു റാലി.

## Article Content

**കൂത്താളി: **ഹിരോഷിമ-നാഗസാക്കി ദിനത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കി ഇഎംഎസ് ഗ്രന്ഥാലയം കൂത്താളി ബാലവേദിയുടെ നേതൃത്വത്തില്‍ യുദ്ധവിരുദ്ധ റാലി നടന്നു.'യുദ്ധം വേണ്ട, യുദ്ധം വിനാശകരം, ലോകസമാധാനം പുലരട്ടെ' എന്നീ സന്ദേശങ്ങള്‍ ഉയര്‍ത്തിയായിരുന്നു റാലി.

കുട്ടികളും അധ്യാപകരും നാട്ടുകാരും അണിനിരന്ന റാലിയില്‍ പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളും യുദ്ധത്തിന്റെ ഭീകരതയെക്കുറിച്ചുള്ള ബോധവല്‍ക്കരണവും ഉണ്ടായിരുന്നു. ഗ്രന്ഥാലയം സെക്രട്ടറി കെ.എന്‍. ബിനോയ്കുമാര്‍ റാലി ഫ്‌ലാഗ് ഓഫ് ചെയ്തു.

ലോകത്ത് സമാധാനം നിലനില്‍ക്കണമെങ്കില്‍ യുദ്ധങ്ങള്‍ അവസാനിപ്പിക്കണമെന്നും പുതിയ തലമുറയ്ക്ക് സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബാലവേദി പ്രസിഡന്റ് നിയ ഷാജി അധ്യക്ഷത വഹിച്ചു. ആര്‍ വൈഗ, അച്യുതന്‍, കെ.ഒ. ഇന്ദിര, പി നളിനി, രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ആണവ ബോംബ് വര്‍ഷിച്ചതിന്റെ ഓര്‍മ്മ പുതുക്കുന്നതിന്റെ ഭാഗമായാണ് ബാലവേദി ഈ യുദ്ധവിരുദ്ധ പരിപാടി സംഘടിപ്പിച്ചത്.

യുദ്ധം മനുഷ്യരാശിക്ക് നല്‍കുന്ന നാശനഷ്ടങ്ങളെക്കുറിച്ച് കുട്ടികളില്‍ അവബോധം സൃഷ്ടിക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകര്‍ പറഞ്ഞു. റാലിയില്‍ നിരവധി കുട്ടികള്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/377790/koothali-ems-library-anti-war-rally-balavedi)