---
title: "കൂത്താളിയില്‍ സദ്ഭാവന ദിനം ആചരിക്കും: മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി"
english_title: "Sadbhawana Day to be Observed in Koothali on August 20 by Congress"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/377806/koothali-sadbhawana-day-august-20-congress"
published_at: "2026-08-10T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a79b4689ce93_kio.jpg"
keywords: ["Congress", "Sadbhawana Day", "Rajiv Gandhi", "KPCC"]
---

# കൂത്താളിയില്‍ സദ്ഭാവന ദിനം ആചരിക്കും: മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി

> **Lead Summary:** **കൂത്താളി:** മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനമായ ആഗസ്റ്റ് 20 ന് സദ്ഭാവന ദിനം കൂത്താളി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി വിപുലമായി ആചരിക്കും. ഇതു സംബന്ധിച്ച് കൂത്താളിയില്‍ ചേര്‍ന്ന മണ്ഡലം കമ്മറ്റി യോഗം തീരുമാനിച്ചു.

## Article Content

**കൂത്താളി:** മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനമായ ആഗസ്റ്റ് 20 ന് സദ്ഭാവന ദിനം കൂത്താളി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി വിപുലമായി ആചരിക്കും. ഇതു സംബന്ധിച്ച് കൂത്താളിയില്‍ ചേര്‍ന്ന മണ്ഡലം കമ്മറ്റി യോഗം തീരുമാനിച്ചു.

കെപിസിസി അംഗം സത്യന്‍ കടിയങ്ങാട് യോഗം ഉദ്ഘാടനം ചെയ്തു. ആഗസ്റ്റ് 20 ന് നടക്കുന്ന സദ്ഭാവന ദിന പരിപാടികളില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി അധ്യക്ഷന്‍ അഡ്വ. കെ. പ്രവീണ്‍ കുമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.

മണ്ഡലം പ്രസിഡന്റ് രാജന്‍ കെ. പുതിയേടത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തണ്ടോറ ഉമ്മര്‍, മോഹന്‍ദാസ് ഓണിയില്‍, ഇ.ടി. സത്യന്‍, പി.കെ. ശ്രീധരന്‍, സി.കെ. ബാലന്‍, പി.സി. രാധാകൃഷ്ണന്‍, എന്‍.കെ. കുഞ്ഞബ്ദുള്ള, ടി.പി. പ്രഭാകരന്‍, ഒ.സി. ലീന, നാരായണന്‍ ഐശ്വര്യ, ബിനോയ് ശ്രീവിലാസ്, ഇ.വി. മനോജ്, എം.എസ്. മോഹനന്‍, പി.കെ. സത്യന്‍, കെ.പി. ബാബു, ഇബ്രാഹിം വല്ലാറ്റ, പി.വി. പത്മാവതി, സി.എം. നാരായണന്‍, സി.കെ. ഭാസ്‌കരന്‍, കുഞ്ഞികൃഷ്ണന്‍ തുറശേരിക്കണ്ടി, ടി.എം. മല്ലിക, എന്‍.എം. മണി, പി.കെ. പ്രകാശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

രാജീവ് ഗാന്ധി മുന്നോട്ട് വെച്ച മതേതരത്വത്തിന്റെയും ദേശീയോദ്ഗ്രഥനത്തിന്റെയും സന്ദേശം പുതിയ തലമുറയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സദ്ഭാവന ദിന പരിപാടികള്‍ സംഘടിപ്പിക്കുന്നത്. രക്തദാനം, സെമിനാര്‍, സൗഹൃദ സംഗമം തുടങ്ങിയ വിവിധ പരിപാടികളും ദിവസം നടക്കും. രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും പരിപാടിയില്‍ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/377806/koothali-sadbhawana-day-august-20-congress)