---
title: "പൂനത്ത് ഉദയം കലാകായിക വേദിയില്‍ വായനശാല ഒരുങ്ങുന്നു"
english_title: "The library is being set up at Poonath  Udayam  Arts Venue"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/37793/the-library-is-being-set-up-at-poonath-udayam-arts-venue"
published_at: "2022-04-16T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625a6254646c1_UDAYAM.JPG"
keywords: []
---

# പൂനത്ത് ഉദയം കലാകായിക വേദിയില്‍ വായനശാല ഒരുങ്ങുന്നു

> **Lead Summary:**  **കൂട്ടാലിട**: കഴിഞ്ഞ മുപ്പതു വര്‍ഷമായി പൂനത്ത് പ്രദേശത്തെ കലാ കായിക സാംസ്‌കാരിക രംഗത്തെ നിറസാന്നിദ്ധ്യമായ ഉദയം കലാകായികവേദിയില്‍ വായനശാല ഒരുങ്ങുന്നു.

## Article Content

 **കൂട്ടാലിട**: കഴിഞ്ഞ മുപ്പതു വര്‍ഷമായി പൂനത്ത് പ്രദേശത്തെ കലാ കായിക സാംസ്‌കാരിക രംഗത്തെ നിറസാന്നിദ്ധ്യമായ ഉദയം കലാകായികവേദിയില്‍ വായനശാല ഒരുങ്ങുന്നു.

വായനാശാല രൂപീകരണത്തിന്റെ ധനശേഖരണാര്‍ത്ഥം വിഷുദിനത്തില്‍ ഉദയം പരിസരത്ത് വച്ച് വിഷുനൈറ്റ് പ്രോഗ്രാം നടത്തി. പരിപാടിയുടെ ഭാഗമായി വിജയികള്‍ക്കുള്ള അനുമോദനങ്ങളും വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും ഗാനമേളയും സംഘടിപ്പിച്ചു.

പരിപാടി കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് അംഗം പ്രീതാ പ്രകാശന്‍ ഉദ്ഘാടനം ചെയ്തു. ഉദയം കലാകായിക വേദി പ്രസിഡണ്ട് സി. സുരേഷ് അധ്യക്ഷത വഹിച്ചു.

സെക്രട്ടറി അര്‍ജുന്‍ പൂനത്ത്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഷിജി കണ്ടപ്പാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. പി.കെ ലോഹിദാക്ഷന്‍, പി. ഷൈജു, വി.എം. മുഹമ്മദാലി, എന്‍. സിറാജ് ,അഖിന്‍രാജ്, സായൂജ്, സജില്‍, പി.എം. ശശി എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/37793/the-library-is-being-set-up-at-poonath-udayam-arts-venue)