---
title: "സിപിഐ എം നേതാവ് കെ.എം. രതീഷിന്റെ കുടുംബത്തിന് സ്‌നേഹവീട്: ചെറുവണ്ണൂരില്‍ കല്ലിട്ടു"
english_title: "Foundation Laid for Sneha Veedu for KM Ratheesh Family in Perambra Cheruvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/377961/perambra-cheruvannur-sneha-veedu-km-ratheesh"
published_at: "2026-08-11T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ae210343af_weri.jpg"
keywords: ["CPI(M)", "Sneha Veedu", "Kerala"]
---

# സിപിഐ എം നേതാവ് കെ.എം. രതീഷിന്റെ കുടുംബത്തിന് സ്‌നേഹവീട്: ചെറുവണ്ണൂരില്‍ കല്ലിട്ടു

> **Lead Summary:** **പേരാമ്പ്ര: **അകാലത്തില്‍ വിടപറഞ്ഞ സി.പി.ഐ.എം ചെറുവണ്ണൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം കെ.എം. രതീഷിന്റെ കുടുംബത്തിനായി നിര്‍മിക്കുന്ന സ്‌നേഹവീടിന്റെ തറക്കല്ലിടല്‍ ചടങ്ങ് ചെറുവണ്ണൂര്‍ കൊത്തന്‍കോട്ട് പാറയില്‍ നടന്നു.

## Article Content

**പേരാമ്പ്ര: **അകാലത്തില്‍ വിടപറഞ്ഞ സി.പി.ഐ.എം ചെറുവണ്ണൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം കെ.എം. രതീഷിന്റെ കുടുംബത്തിനായി നിര്‍മിക്കുന്ന സ്‌നേഹവീടിന്റെ തറക്കല്ലിടല്‍ ചടങ്ങ് ചെറുവണ്ണൂര്‍ കൊത്തന്‍കോട്ട് പാറയില്‍ നടന്നു.

സി.പി.ഐ.എം ജില്ലാ സെക്രട്ടറി എം. മെഹബൂബ് കല്ലിട്ട് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. രതീഷിന്റെ കുടുംബത്തിന്റെ ദുരിതം കുറയ്ക്കുകയും അവര്‍ക്ക് സുരക്ഷിതമായ താമസ സൗകര്യം ഒരുക്കുകയുമാണ് സ്‌നേഹവീടിന്റെ ലക്ഷ്യമെന്ന് നേതാക്കള്‍ പറഞ്ഞു.

ചടങ്ങില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ്.കെ. സജീഷ്, ഏരിയാ ആക്ടിങ് സെക്രട്ടറി കെ.വി. കുഞ്ഞിക്കണ്ണന്‍, ഏരിയാ കമ്മിറ്റി അംഗങ്ങളായ പി.പി. രാധാകൃഷ്ണന്‍, കെ.ടി. രാജന്‍, കെ. രാജീവന്‍, വി.കെ. അമര്‍ഷാഹി, എല്‍ഡിഎഫ് പേരാമ്പ്ര മണ്ഡലം കണ്‍വീനര്‍ പി.കെ.എം. ബാലകൃഷ്ണന്‍, സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ആര്‍. ശശി, ആര്‍ജെഡി സംസ്ഥാന സെക്രട്ടറി എന്‍.കെ. വത്സന്‍, ബാലസംഘം ജില്ലാ സെക്രട്ടറി കെ. അമൃത്, ബാലസംഘം ഏരിയാ പ്രസിഡന്റ് ഭവ്യ ബിന്ദു, ഏരിയാ കണ്‍വീനര്‍ കെ. രാമകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സിപിഐ എം ലോക്കല്‍ സെക്രട്ടറി ടി. മനോജ് അധ്യക്ഷത വഹിച്ചു. ജനങ്ങള്‍ക്ക് വേണ്ടി ജീവിച്ച രതീഷിന്റെ ഓര്‍മ്മകള്‍ക്ക് ആദരവര്‍പ്പിക്കാനുള്ള മികച്ച മാതൃകയാണ് ഈ സ്‌നേഹവീട് നിര്‍മാണമെന്ന് പ്രസംഗകര്‍ അഭിപ്രായപ്പെട്ടു.

പാര്‍ട്ടി എല്ലാ കാലത്തും പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കണ്‍വീനര്‍ കെ.സി. ജാഫര്‍ സ്വാഗതവും എ.എം. ബാബു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/377961/perambra-cheruvannur-sneha-veedu-km-ratheesh)