---
title: "മരുതേരി ചെറുകാശി ശിവക്ഷേത്രത്തില്‍ രാമായണ പ്രശ്‌നോത്തരി മത്സരം നടത്തി"
english_title: "Ramayana Quiz Competition Held at Marutheri Cherukashi Siva Temple Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/377974/marutheri-cherukashi-siva-temple-ramayana-quiz-competition"
published_at: "2026-08-11T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7aea5b35eb1_kioi.jpg"
keywords: ["Ramayana Quiz", "Cherukashi Siva Temple", "Temple Event", "Students Competition"]
---

# മരുതേരി ചെറുകാശി ശിവക്ഷേത്രത്തില്‍ രാമായണ പ്രശ്‌നോത്തരി മത്സരം നടത്തി

> **Lead Summary:** **പേരാമ്പ്ര: **മരുതേരി ചെറുകാശി ശിവക്ഷേത്രത്തില്‍ രാമായണ പ്രശ്‌നോത്തരി മത്സരം സംഘടിപ്പിച്ചു. ക്വിസ് മാസ്റ്റര്‍ കെ.വി. ബാലഗോപാലന്‍ മത്സരത്തിന് നേതൃത്വം നല്‍കി. എല്‍.പി, യു.പി, എച്ച്.എസ് എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം നടത്തിയത്.

## Article Content

**പേരാമ്പ്ര: **മരുതേരി ചെറുകാശി ശിവക്ഷേത്രത്തില്‍ രാമായണ പ്രശ്‌നോത്തരി മത്സരം സംഘടിപ്പിച്ചു. ക്വിസ് മാസ്റ്റര്‍ കെ.വി. ബാലഗോപാലന്‍ മത്സരത്തിന് നേതൃത്വം നല്‍കി. എല്‍.പി, യു.പി, എച്ച്.എസ് എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം നടത്തിയത്.

കുട്ടികള്‍ക്ക് രാമായണത്തെക്കുറിച്ചുള്ള അറിവ് വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ഷേത്ര കമ്മറ്റി പരിപാടി സംഘടിപ്പിച്ചത്. മത്സരത്തില്‍ എല്‍പി വിഭാഗത്തില്‍ മേധ ഇഷാനി ഒന്നാം സ്ഥാനവും, യുപി വിഭാഗത്തില്‍ ധ്യാന്‍ വിനില്‍ ഒന്നാം സ്ഥാനവും, എച്ച്.എസ് വിഭാഗത്തില്‍ ആദിവ് ലാല്‍ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.

ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്ന സമ്മാനദാന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് അംഗം രാജന്‍ മരുതേരി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് വി.കെ. രമേശന്‍ അധ്യക്ഷത വഹിച്ചു. കവിയും ഗാനരചയിതാവുമായ രമേശ് കാവില്‍ മുഖ്യപ്രഭാഷണം നടത്തി.

വാര്‍ഡ് അംഗം അനിരുദ്ധന്‍ തച്ചറോത്ത്, ക്വിസ് മാസ്റ്റര്‍ കെ.വി. ബാലഗോപാലന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കെ. സജീഷ് സ്വാഗതവും ടി. സുബീഷ് നന്ദിയും പറഞ്ഞു.

ചടങ്ങില്‍ വിവിധ പൊതുപരീക്ഷകളിലും മറ്റ് മത്സരങ്ങളിലും ഉന്നത വിജയം നേടിയ കുട്ടികള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും നടന്നു. നിരവധി കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും പരിപാടിയില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/377974/marutheri-cherukashi-siva-temple-ramayana-quiz-competition)