---
title: " പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് ക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിക്കണം: കെ.പ്രവീണ്‍ കുമാര്‍ എംഎല്‍എ"
english_title: "Welfare Schemes Needed for Local Media Workers Says K Praveen Kumar MLA"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/378002/welfare-schemes-for-local-media-workers-k-praveen-kumar-mla"
published_at: "2026-08-11T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7b0d083502a_koil.jpg"
keywords: ["Koyilandy", "IRMU", "Media Welfare", "Insurance Scheme"]
---

#  പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് ക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിക്കണം: കെ.പ്രവീണ്‍ കുമാര്‍ എംഎല്‍എ

> **Lead Summary:** കൊയിലാണ്ടി: പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും ലഭ്യമാക്കാന്‍ സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് കൊയിലാണ്ടി എം.എല്‍.എ അഡ്വ.കെ.പ്രവീണ്‍ കുമാര്‍ പറഞ്ഞു.

## Article Content

കൊയിലാണ്ടി: പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും ലഭ്യമാക്കാന്‍ സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് കൊയിലാണ്ടി എം.എല്‍.എ അഡ്വ.കെ.പ്രവീണ്‍ കുമാര്‍ പറഞ്ഞു.

ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് & മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍(ഐ.ആര്‍.എം.യു) മേഖലാ കണ്‍വെന്‍ഷനും ഐ ഡി കാര്‍ഡ് വിതരണവും കൊയിലാണ്ടി പ്രസ്‌ക്ലബില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മേഖലാ പ്രസിഡന്റ് രവി എടത്തില്‍ അധ്യക്ഷത വഹിച്ചു.ഐ.ആര്‍.എം.യു അംഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ അപകട ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഫോം വിതരണവും നടന്നു. ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ പ്രിയേഷ് കുമാര്‍, ജില്ലാ പ്രസിഡന്റ് കുഞ്ഞബ്ദുള്ള വാളൂര്‍, ജില്ലാ ട്രഷറര്‍ കെ.ടി.കെ. റഷീദ്, ജോയിന്റ് സെക്രട്ടറി എ.പി. സതീഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബഷീര്‍ ആരാമ്പ്രം , രഘുനാഥ് പുറ്റാട് ,രാഗിഷ എന്നിവര്‍ സംസാരിച്ചു.

പുതിയ കമ്മിറ്റി ഭാരവാഹികളായി രവി എടത്തില്‍(പ്രസിഡന്റ്), കെ.കെ. കിഷോര്‍ (സെക്രട്ടറി), ഷൈലേഷ്, ശശി കമ്മട്ടേരി (വൈസ് പ്രസിഡന്റ്), രാഗിഷ, അന്‍സാര്‍ കൊല്ലം (ജോ. സെക്രട്ടറി), പി.ഗിരീഷ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/378002/welfare-schemes-for-local-media-workers-k-praveen-kumar-mla)