---
title: "പേരാമ്പ്ര പതിനൊന്നാം വാര്‍ഡ് ഗ്രാമസഭ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയം"
english_title: "Perambra Grama Panchayat 11th Ward Grama Sabha Held with Huge Participation"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/378161/perambra-grama-panchayat-11th-ward-grama-sabha"
published_at: "2026-08-12T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c36fec5dbf_iop.JPG"
keywords: ["Perambra Grama Panchayat", "Grama Sabha", "Punnachal"]
---

# പേരാമ്പ്ര പതിനൊന്നാം വാര്‍ഡ് ഗ്രാമസഭ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയം

> **Lead Summary:** പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് ഗ്രാമസഭ പുന്നച്ചാല്‍ പി.സി. ഹമീദിന്റെ വസതിയില്‍ വെച്ച് ശ്രദ്ധേയമായി നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതിക വിനോദ് ഗ്രാമസഭ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കണ്‍വീനര്‍ സജീഷ് കെ സ്വാഗതം ആശംസിച്ചു. വാര്‍ഡ് അംഗം ധന്യ അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.

## Article Content

പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് ഗ്രാമസഭ പുന്നച്ചാല്‍ പി.സി. ഹമീദിന്റെ വസതിയില്‍ വെച്ച് ശ്രദ്ധേയമായി നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതിക വിനോദ് ഗ്രാമസഭ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കണ്‍വീനര്‍ സജീഷ് കെ സ്വാഗതം ആശംസിച്ചു. വാര്‍ഡ് അംഗം ധന്യ അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍.കെ. രജീഷ് കുമാര്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ബൈജു ആയത്തില്‍ എന്നിവര്‍ ഗ്രാമപഞ്ചായത്തിന്റെ നിലവിലെ പദ്ധതികളെയും നടന്നുവരുന്ന വികസന പ്രവര്‍ത്തനങ്ങളെയും കുറിച്ച് വിശദമായി വിശദീകരിച്ചു. വിവിധ പദ്ധതികളുടെ ഗുണഭോക്തൃ പട്ടിക വികസന സമിതി അംഗങ്ങളായ കല്ലുംപുറം ഗോപാലന്‍, പ്രസന്ന രതീഷ്, ഷീജ പവിത്രന്‍ എന്നിവര്‍ ഗ്രാമസഭയില്‍ അവതരിപ്പിച്ചു.

ആരോഗ്യ വകുപ്പിലെ ജെഎച്ച്‌ഐ ഉണ്ണികൃഷ്ണന്‍ ആരോഗ്യ ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കി. ലഹരി വിരുദ്ധ 'ഓപ്പറേഷന്‍ തൂഫാന്‍' പദ്ധതിയെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ് പേരാമ്പ്ര പൊലീസ് സിപിഒ സുഭാഷ് നടത്തി.

ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഗ്രാമസഭയില്‍ 170 ഓളം ആളുകള്‍ ആദ്യാവസാനം വരെ സജീവമായി പങ്കെടുത്തു. വാര്‍ഡിലെ വികസന പ്രശ്‌നങ്ങളും ആവശ്യങ്ങളും സംബന്ധിച്ച ചര്‍ച്ചകളിലും തീരുമാനങ്ങളിലും നാട്ടുകാരുടെ സജീവ ഇടപെടലുണ്ടായി. ഗ്രാമപഞ്ചായത്ത് കോര്‍ഡിനേറ്റര്‍ പ്രബിലാഷ് നന്ദി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/378161/perambra-grama-panchayat-11th-ward-grama-sabha)