---
title: "കൂത്താളി ഗ്രാമപഞ്ചായത്തില്‍ 4 ദിന ജീവിതശൈലി രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "4-Day Lifestyle Disease Detection Camp Organized in Koothali Panchayat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/378174/koothali-lifestyle-disease-camp-ikhra-malabar-gold"
published_at: "2026-08-12T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c452bc8aa8_puls.JPG"
keywords: ["Koothali", "Lifestyle Disease Camp", "Ikhra Hospital", "Malabar Gold"]
---

# കൂത്താളി ഗ്രാമപഞ്ചായത്തില്‍ 4 ദിന ജീവിതശൈലി രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **കൂത്താളി:** കൂത്താളി ഗ്രാമ പഞ്ചായത്തും മലബാര്‍ ഗോള്‍ഡും, ഇഖ്‌റാ ഹോസ്പിറ്റലും കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെയും സംയുക്തമായി നാല് ദിവസത്തെ ജീവിതശൈലി രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**കൂത്താളി:** കൂത്താളി ഗ്രാമ പഞ്ചായത്തും മലബാര്‍ ഗോള്‍ഡും, ഇഖ്‌റാ ഹോസ്പിറ്റലും കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെയും സംയുക്തമായി നാല് ദിവസത്തെ ജീവിതശൈലി രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു.

പഞ്ചായത്ത് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി നിര്‍വ്വഹിച്ചു.  പ്രായം കൂടുന്നതിനനുസരിച്ച് വര്‍ദ്ധിച്ചു വരുന്ന പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം തുടങ്ങിയ ജീവിതശൈലി രോഗങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും, ആരോഗ്യ സംരക്ഷണത്തില്‍ പൊതുജനങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും അവര്‍ പറഞ്ഞു.

കൂത്താളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ തണ്ടോറ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഹീന അറയില്‍ മുഖ്യാതിഥിയായി

ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.കെ. ശ്രീധരന്‍, ഷീബ പ്രഭാകരന്‍, വാര്‍ഡ് അംഗംങ്ങളായ രവീന്ദ്രന്‍ കേളോത്ത്, , എ.സി മനോജ്. ബിജു, പി.എം റൈഹാനത്ത്, ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു.

ക്യാമ്പില്‍ സൗജന്യമായി രക്ത പരിശോധന, ബി.പി പരിശോധന, പൊതു മെഡിക്കല്‍ പരിശോധന, കൗണ്‍സിലിംഗ് എന്നിവ ലഭ്യമാക്കി. ഇഖ്‌റാ ഹോസ്പിറ്റലിലെ ഡോക്ടര്‍മാരും നഴ്‌സുമാരും ക്യാമ്പിന് നേതൃത്വം നല്‍കി.

മലബാര്‍ ഗോള്‍ഡിന്റെ സാമൂഹിക പ്രതിബദ്ധതാ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. നാല് ദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നായി നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത് ആരോഗ്യ പരിശോധന നടത്തി.

ജീവിതശൈലി രോഗങ്ങളെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസുകളും ക്യാമ്പിന്റെ ഭാഗമായി നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/378174/koothali-lifestyle-disease-camp-ikhra-malabar-gold)