---
title: "കൊയിലാണ്ടിയില്‍ വാടകവീട്ടില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി"
english_title: "Man Found Murdered in Rented House at Koyilandy Meethalakkandi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/378261/koyilandy-meethalakkandi-youth-murdered-rented-house"
published_at: "2026-08-13T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7d4edb4c9e1_koyilandy-meethalakkandi-youth-murdered-rented-house.JPG"
keywords: ["Meethalakkandi", "Murder", "Kerala Crime", "Ulliyeri"]
---

# കൊയിലാണ്ടിയില്‍ വാടകവീട്ടില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

> **Lead Summary:** കൊയിലാണ്ടി: കൊയിലാണ്ടി മീത്തലക്കണ്ടി പള്ളിക്ക് പിറകുവശത്തെ വാടകവീട്ടില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഉള്ളിയേരി കന്നൂരില്‍ ആക്രി കച്ചവടം നടത്തുന്ന ഊമദുരൈ ആണ് മരിച്ചത്. ഇന്നലെ രാത്രി ഏകദേശം 11 മണിയോടെയാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക വിവരം.

## Article Content

കൊയിലാണ്ടി: കൊയിലാണ്ടി മീത്തലക്കണ്ടി പള്ളിക്ക് പിറകുവശത്തെ വാടകവീട്ടില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഉള്ളിയേരി കന്നൂരില്‍ ആക്രി കച്ചവടം നടത്തുന്ന ഊമദുരൈ ആണ് മരിച്ചത്. ഇന്നലെ രാത്രി ഏകദേശം 11 മണിയോടെയാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക വിവരം.

സുഹൃത്തുമായുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വാടകവീട്ടില്‍ മറ്റ് ആളുകള്‍ ഉണ്ടായിരുന്നില്ലെന്നും പറയുന്നു. സംഭവമറിഞ്ഞ് നാട്ടുകാര്‍ ഉടന്‍ തന്നെ കൊയിലാണ്ടി പൊലീസില്‍ വിവരമറിയിച്ചു.

പൊലീസ് സംഘം സ്ഥലത്തെത്തി നടപടികള്‍ക്ക് ശേഷം മൃതദേ ഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി. കൊലപാതകത്തിന് ശേഷം സുഹൃത്ത് ഒളിവില്‍ പോയതായാണ് സൂചന. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സംഭവസ്ഥലത്തുനിന്ന് തെളിവുകള്‍ ശേഖരിക്കുന്നതോടൊപ്പം സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

നാട്ടുകാരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മൊഴിയെടുക്കുന്ന നടപടികളും പുരോഗമിക്കുകയാണ്. കൊയിലാണ്ടി സ്റ്റേഷനിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അന്വേഷണം. സംഭവം പ്രദേശത്ത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/378261/koyilandy-meethalakkandi-youth-murdered-rented-house)