---
title: "പേരാമ്പ്ര മദര്‍ തെരേസ ടീച്ചര്‍ ട്രെയിനിംഗ് കോളെജില്‍ 'മെന്റോറ 2026' പ്രവേശനോത്സവം"
english_title: "Mentora 2026 Inauguration Held at Mother Teresa College of Teacher Education Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/378324/perambra-mother-teresa-college-mentora-2026-inauguration"
published_at: "2026-08-13T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7d97654e590_perambra-mother-teresa-college-mentora-2026-inauguration.jpg"
keywords: ["Mother Teresa College of Teacher Education", "BEd Admission", "Mentora 2026", "Kerala Education"]
---

# പേരാമ്പ്ര മദര്‍ തെരേസ ടീച്ചര്‍ ട്രെയിനിംഗ് കോളെജില്‍ 'മെന്റോറ 2026' പ്രവേശനോത്സവം

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര മദര്‍ തെരേസ കോളേജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷനില്‍ ബി.എഡ് 2026-28 അധ്യയന വര്‍ഷത്തെ പ്രവേശനോത്സവം 'മെന്റോറ 2026' ശ്രദ്ധേയമായി സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര മദര്‍ തെരേസ കോളേജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷനില്‍ ബി.എഡ് 2026-28 അധ്യയന വര്‍ഷത്തെ പ്രവേശനോത്സവം 'മെന്റോറ 2026' ശ്രദ്ധേയമായി സംഘടിപ്പിച്ചു.

'അധ്യാപന ചൈതന്യം പ്രജ്വലിപ്പിക്കുക' എന്ന സന്ദേശമാണ് ഈ വര്‍ഷത്തെ പ്രവേശനോത്സവത്തിന് മുന്നില്‍ നിര്‍ത്തിയത്. സെന്റ് ജോസഫ്‌സ് കോളെജ് ഓട്ടോണമസ്, ദേവഗിരി കോഴിക്കോട് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ജോസ് ജോണ്‍ മല്ലികശ്ശേരി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

അധ്യാപന രംഗത്തെ പുതിയ സാധ്യതകളെക്കുറിച്ചും അധ്യാപകരുടെ ഉത്തരവാദിത്തത്തെക്കുറിച്ചും അദ്ദേഹം വിദ്യാര്‍ഥികളോട് സംസാരിച്ചു. കോളെജ് പ്രിന്‍സിപ്പല്‍ ഡോ. മേരി പി.എഫ്. സ്വാഗതം ആശംസിച്ചു.

കോളെജ് മാനേജര്‍ ഫാദര്‍ ജോസഫ് വയലില്‍ സി.എം.ഐ അധ്യക്ഷത വഹിച്ചു. പ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങില്‍ വൈഷ്ണവി എസ്. നേതൃത്വം നല്‍കിയ സംഘം സ്വാഗത നൃത്തം അവതരിപ്പിച്ചു.

തുടര്‍ന്ന് ദീപപ്രജ്വലനം, വിശുദ്ധ ഗ്രന്ഥപാരായണം, പുതിയ ബാച്ചിലെ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും പരിചയപ്പെടുത്തല്‍ എന്നിവ നടന്നു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. എന്‍ ഷൈനി, പിടിഎ പ്രസിഡന്റ് വി.പി. ബാലന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

ചടങ്ങിന്റെ ഭാഗമായി ഡോക്ടറേറ്റ് ബിരുദം നേടിയ കോളെജിലെ പൂര്‍വ വിദ്യാര്‍ഥിനി ഡോ. എം. അനുലക്ഷ്മിയെ ഉപഹാരം നല്‍കി അനുമോദിച്ചു. ഫാദര്‍ ടിബിന്‍ തോമസ് നന്ദി രേഖപ്പെടുത്തി.

പുതിയ അധ്യയന വര്‍ഷത്തില്‍ അക്കാദമിക മികവിനൊപ്പം സാമൂഹിക പ്രതിബദ്ധതയുള്ള അധ്യാപകരെ വാര്‍ത്തെടുക്കുകയാണ് കോളെജിന്റെ ലക്ഷ്യമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/378324/perambra-mother-teresa-college-mentora-2026-inauguration)