---
title: "ഡോ. ഷഹാന ഷെറിനെ ആവള മഹാത്മ ട്രസ്റ്റ് അനുമോദിച്ചു"
english_title: "Dr Shahana Sherin Honored by Aavala Mahatma Trust for MBBS Achievement"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/378336/dr-shahana-sherin-honored-aavala-mahatma-trust"
published_at: "2026-08-13T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7d98b5c04e5_puls.JPG"
keywords: ["Dr Shahana Sherin", "MBBS", "Aavala", "Mahatma Trust"]
---

# ഡോ. ഷഹാന ഷെറിനെ ആവള മഹാത്മ ട്രസ്റ്റ് അനുമോദിച്ചു

> **Lead Summary:** **ആവള: **എം.ബി.ബി.എസ് പഠനം വിജയകരമായി പൂര്‍ത്തിയാക്കി നാടിന് അഭിമാനമായ ഡോ. ഷഹാന ഷെറിനെ ആവള മഹാത്മ കള്‍ച്ചറല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു.

## Article Content

**ആവള: **എം.ബി.ബി.എസ് പഠനം വിജയകരമായി പൂര്‍ത്തിയാക്കി നാടിന് അഭിമാനമായ ഡോ. ഷഹാന ഷെറിനെ ആവള മഹാത്മ കള്‍ച്ചറല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു.

മികച്ച അക്കാദമിക് നേട്ടങ്ങള്‍ കൈവരിച്ച ഷഹാനയെ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പൊന്നാട അണിയിച്ചും ഉപഹാരം നല്‍കിയും ആദരിച്ചു.

ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നളിനി നല്ലൂര്‍ ഉപഹാരം സമര്‍പ്പിച്ച് സംസാരിച്ചു. വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിക്കുന്ന കുട്ടികള്‍ക്ക് നാടിന്റെ പിന്തുണയും അംഗീകാരവും അനിവാര്യമാണെന്നും, ഡോ. ഷഹാനയുടെ നേട്ടം ഈ പ്രദേശത്തെ മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും പ്രചോദനമാകട്ടെയെന്നും, മെഡിക്കല്‍ പഠനത്തിനിടയില്‍ കാണിച്ച കഠിനാധ്വാനത്തിനും സമര്‍പ്പണത്തിനുമുള്ള അംഗീകാരമാണ് ഈ അനുമോദനമെന്നും അവര്‍ പറഞ്ഞു.

ട്രസ്റ്റ് ചെയര്‍മാന്‍ വിജയന്‍ ആവള അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ അഷ്‌റഫ് ചിറക്കര, സുജി നല്ലൂര്‍, റഹീം മരുതോളി തുടങ്ങിയവര്‍ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/378336/dr-shahana-sherin-honored-aavala-mahatma-trust)