---
title: "തദ്ദേശ ഫണ്ട് വെട്ടിക്കുറച്ചതില്‍ പ്രതിഷേധം: എല്‍ഡിഎഫ് പേരാമ്പ്ര പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച്"
english_title: "LDF March to Perambra Panchayat Office in Protest Against Fund Cut"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/378345/ldf-march-perambra-panchayat-fund-cut-protest"
published_at: "2026-08-13T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7da116979d9_yut.jpg"
keywords: ["LDF", "Perambra", "Panchayat", "Fund Cut", "Protest"]
---

# തദ്ദേശ ഫണ്ട് വെട്ടിക്കുറച്ചതില്‍ പ്രതിഷേധം: എല്‍ഡിഎഫ് പേരാമ്പ്ര പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച്

> **Lead Summary:** പേരാമ്പ്ര: തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വിഹിതം യുഡിഎഫ് സര്‍ക്കാര്‍ വെട്ടിക്കുറക്കുന്നു എന്നാരോപിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി എല്‍ഡിഎഫ് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

## Article Content

പേരാമ്പ്ര: തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വിഹിതം യുഡിഎഫ് സര്‍ക്കാര്‍ വെട്ടിക്കുറക്കുന്നു എന്നാരോപിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി എല്‍ഡിഎഫ് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

എകെജി സെന്റര്‍ പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നില്‍ വെച്ച് പൊലീസ് തടഞ്ഞു. തുടര്‍ന്ന് അവിടെ പ്രതിഷേധ യോഗം ചേര്‍ന്നു.

സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ്.കെ. സജീഷ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. വിനോദ് തിരുവോത്ത് അധ്യക്ഷത വഹിച്ചു. കെ.കെ. പ്രേമന്‍ സ്വാഗതം പറഞ്ഞു.

യോഗത്തില്‍ ടി.പി. കുഞ്ഞനന്തന്‍, സഫ മജീദ്, കെ.പി. ആലിക്കുട്ടി, എന്‍.എം. അഷ്‌റഫ് തുടങ്ങിയവര്‍ സംസാരിച്ചു. കെ.പി. രവീന്ദ്രന്‍, ടി.കെ. ഉണ്ണികൃഷ്ണന്‍, എം.എം. സുഗതന്‍, പി.ബി. രാജേഷ്, നഫീസ കൊയിലോത്ത്, ടി. അമ്പിളി, സാവിത്രി കോടേരിച്ചാല്‍, സിസിലി പുത്തന്‍കുളങ്ങര തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/378345/ldf-march-perambra-panchayat-fund-cut-protest)