---
title: "മാക്കൂല്‍ മൈത്രിയുടെ 'ഭൂമിക'യും 'ഋതുഭേദ'വും ഓഗസ്റ്റ് 15 ന് പേരാമ്പ്രയില്‍ പ്രകാശനം ചെയ്യും"
english_title: "Makkul Maithri Book Launch: Bhumika and Rithubhedam to be Released in Perambra on Aug 15"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/378412/makkul-maithri-book-launch-perambra-bhumika-rithubhedam"
published_at: "2026-08-14T00:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7e97856daa5_rtyu.jpg"
keywords: ["Makkul Maithri", "Bhumika", "Rithubhedam", "Book Launch", "Perambra", "Malayalam Literature"]
---

# മാക്കൂല്‍ മൈത്രിയുടെ 'ഭൂമിക'യും 'ഋതുഭേദ'വും ഓഗസ്റ്റ് 15 ന് പേരാമ്പ്രയില്‍ പ്രകാശനം ചെയ്യും

> **Lead Summary:** പേരാമ്പ്ര: മാക്കൂല്‍ മൈത്രി എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന മാക്കൂല്‍ കുഞ്ഞി മൊയ്തി രചിച്ച രണ്ട് പുതിയ കൃതികളുടെ പ്രകാശനം ഓഗസ്റ്റ് 15 ന് വൈകുന്നേരം 3.30 ന് പേരാമ്പ്ര ഡിഗ്‌നിറ്റി കോളെജില്‍ വെച്ച് പ്രകാശനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

പേരാമ്പ്ര: മാക്കൂല്‍ മൈത്രി എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന മാക്കൂല്‍ കുഞ്ഞി മൊയ്തി രചിച്ച രണ്ട് പുതിയ കൃതികളുടെ പ്രകാശനം ഓഗസ്റ്റ് 15 ന് വൈകുന്നേരം 3.30 ന് പേരാമ്പ്ര ഡിഗ്‌നിറ്റി കോളെജില്‍ വെച്ച് പ്രകാശനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അസറ്റ്, സൗഹൃദ വേദി എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. 'ഭൂമിക' എന്ന കവിതാസമാഹാരവും 'ഋതുഭേദം' എന്ന കഥാസമാഹാരവുമാണ് പ്രകാശനം ചെയ്യുന്നത്. പ്രശസ്ത എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. 'ഭൂമിക' കവിതാസമാഹാരം സാഹിത്യ നിരൂപകന്‍ പി.കെ. പാറക്കടവും 'ഋതുഭേദം' കഥാസമാഹാരം കവി വീരാന്‍കുട്ടിയും ചേര്‍ന്ന് പ്രകാശനം നിര്‍വഹിക്കും.

കവിയുടെ ജീവിതാനുഭവങ്ങളും ചിന്തകളും പ്രകൃതി സ്‌നേഹവും മനുഷ്യബന്ധങ്ങളും വിവിധ ഭാവതലങ്ങളിലൂടെ അവതരിപ്പിക്കുന്ന കൃതിയാണ് 'ഭൂമിക'. മനുഷ്യജീവിതത്തിലെ നേര്‍ക്കാഴ്ചകളും സാമൂഹിക യാഥാര്‍ത്ഥ്യങ്ങളും ആവിഷ്‌കരിക്കുന്ന കഥകളുടെ സമാഹാരമാണ് 'ഋതുഭേദം'.

കാലത്തിന്റെ മാറ്റങ്ങളോടൊപ്പം മാറുന്ന മനുഷ്യബന്ധങ്ങളും ജീവിതവീക്ഷണങ്ങളുമാണ് ഈ കഥകളിലൂടെ കടന്നുവരുന്നത്. മാക്കൂല്‍ മൈത്രിയുടെ മുന്‍ കൃതികളും വായനക്കാര്‍ക്കിടയില്‍ ശ്രദ്ധേയമായിരുന്നു. പ്രകൃതിയോടും മനുഷ്യത്വത്തോടുമുള്ള ആഴത്തിലുള്ള കാഴ്ചപ്പാടാണ് അദ്ദേഹത്തിന്റെ രചനകളുടെ സവിശേഷത.

ചടങ്ങില്‍ രമേശ് കാവില്‍, സി.എച്ച്. ഇബ്രാഹിംകുട്ടി, ഡോ. പി.ടി. അബ്ദുള്‍ അസീസ്, കെ.ടി. സൂപ്പി, അജയ് ഗോപാല്‍, എസ്.പി. കുഞ്ഞമ്മദ്, നസീര്‍ നൊച്ചാട് എന്നിവര്‍ സംബന്ധിക്കും. വാര്‍ത്താ സമ്മേളനത്തില്‍ പി. അഹമ്മദ്, പ്രകാശന്‍ - പ്രകാശ് ജ്വല്ലറി, മാക്കൂല്‍ മൊയ്തീന്‍, ആയടത്തയില്‍ അബ്ദുറഹിമാന്‍, ജാഫര്‍ വാഴയില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/378412/makkul-maithri-book-launch-perambra-bhumika-rithubhedam)