---
title: "മേപ്പയ്യൂര്‍-ആവള റോഡ് പുനരുദ്ധാരണം: പുരോഗതി വിലയിരുത്താന്‍ പേരാമ്പ്ര എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചു"
english_title: "Perambra MLA Fatima Thahliya Inspects Meppayur-Avala Road Reconstruction Work"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/378469/meppayur-avala-road-reconstruction-perambra-mla-fatima-thahliya-inspection"
published_at: "2026-08-14T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7eb55e3c766_meppayur-avala-road-reconstruction-perambra-mla-fatima-thahliya-inspection.JPG"
keywords: ["Perambra MLA", "Fatima Thahliya", "Road Reconstruction", "Cheruvannur Panchayat"]
---

# മേപ്പയ്യൂര്‍-ആവള റോഡ് പുനരുദ്ധാരണം: പുരോഗതി വിലയിരുത്താന്‍ പേരാമ്പ്ര എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചു

> **Lead Summary:** **ചെറുവണ്ണൂര്‍:** മേപ്പയ്യൂര്‍-ആവള റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികളുടെ പുരോഗതി നേരിട്ട് വിലയിരുത്തുന്നതിനായി പേരാമ്പ്ര നിയോജകമണ്ഡലം എംഎല്‍എ അഡ്വ. ഫാത്തിമ തഹലിയ സ്ഥലം സന്ദര്‍ശിച്ചു.

## Article Content

**ചെറുവണ്ണൂര്‍:** മേപ്പയ്യൂര്‍-ആവള റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികളുടെ പുരോഗതി നേരിട്ട് വിലയിരുത്തുന്നതിനായി പേരാമ്പ്ര നിയോജകമണ്ഡലം എംഎല്‍എ അഡ്വ. ഫാത്തിമ തഹലിയ സ്ഥലം സന്ദര്‍ശിച്ചു.

റോഡ് നിര്‍മ്മാണം നടക്കുന്ന വിവിധ ഭാഗങ്ങള്‍ എംഎല്‍എ പരിശോധിച്ചു. പ്രവൃത്തികള്‍ കാര്യക്ഷമമായും സമയബന്ധിതമായും പൂര്‍ത്തിയാക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കും അവര്‍ നിര്‍ദ്ദേശം നല്‍കി.

നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ ഗുണനിലവാരമുള്ള നിര്‍മ്മാണം ഉറപ്പാക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. പ്രധാന ഭാഗങ്ങളിലെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും അവര്‍ പറഞ്ഞു.

സന്ദര്‍ശന വേളയില്‍ ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നളിനി നല്ലൂര്‍, വൈസ് പ്രസിഡന്റ് മൊയ്തു കിണറുള്ളതില്‍ എന്നിവര്‍ എംഎല്‍എയ്‌ക്കൊപ്പം ഉണ്ടായിരുന്നു.

സ്ഥിരം സമിതി അംഗങ്ങളായ ടി.എം ജംഷിദ, നിഷ മലയില്‍, ജസ്മിന മജീദ്, പി മുംതാസ്, രഞ്ജിനി കാവങ്ങാട്ട് എന്നിവരും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ എ. ബാലകൃഷ്ണന്‍, അബ്ദുല്‍ കരീം കോച്ചേരി, ടി.പി. ബാലകൃഷ്ണന്‍, ഒ. മമ്മു, പാലിച്ചേരി കുഞ്ഞമ്മദ്, ആര്‍.പി. ഷോബിഷ് തുടങ്ങിയ ജനപ്രതിനിധികളും രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകരും സന്ദര്‍ശനത്തില്‍ പങ്കെടുത്തു.

പദേശത്തെ പ്രധാന ഗതാഗത വഴിയായ മേപ്പയ്യൂര്‍-ആവള റോഡിന്റെ പുനരുദ്ധാരണം പൂര്‍ത്തിയാകുന്നതോടെ നിരവധി പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് ഗതാഗത സൗകര്യം മെച്ചപ്പെടും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/378469/meppayur-avala-road-reconstruction-perambra-mla-fatima-thahliya-inspection)