---
title: "വിഷുദിനത്തില്‍ കുടിവെള്ളത്തിനായി കെഎസ്ഇബി ഓഫീസിനു മുന്‍പില്‍ പ്രതിഷേധവുമായി ഒരു പ്രദേശം"
english_title: "An area with a protest in front of the KSEB office for drinking water on Vishu day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/37847/an-area-with-a-protest-in-front-of-the-kseb-office-for-drinking-water-on-vishu-day"
published_at: "2022-04-16T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625aaba43b4ea_strike.JPG"
keywords: []
---

# വിഷുദിനത്തില്‍ കുടിവെള്ളത്തിനായി കെഎസ്ഇബി ഓഫീസിനു മുന്‍പില്‍ പ്രതിഷേധവുമായി ഒരു പ്രദേശം

> **Lead Summary:** ** നടുവണ്ണൂര്‍**: വോള്‍ട്ടേജ് ക്ഷാമം കാരണം കുടിവെള്ള മോട്ടോര്‍ പ്രവര്‍ത്തിക്കാത്തതില്‍ പ്രതിഷേധിച്ച് വിഷുദിനത്തില്‍ കുടിവെള്ളത്തിനായി കെഎസ്ഇബി ഓഫീസിനു മുന്‍പില്‍ പ്രതിഷേധവുമായി നൂറോളം കുടുംബങ്ങള്‍.

## Article Content

** നടുവണ്ണൂര്‍**: വോള്‍ട്ടേജ് ക്ഷാമം കാരണം കുടിവെള്ള മോട്ടോര്‍ പ്രവര്‍ത്തിക്കാത്തതില്‍ പ്രതിഷേധിച്ച് വിഷുദിനത്തില്‍ കുടിവെള്ളത്തിനായി കെഎസ്ഇബി ഓഫീസിനു മുന്‍പില്‍ പ്രതിഷേധവുമായി നൂറോളം കുടുംബങ്ങള്‍.

നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ കാവുന്തറ എട്ടാം വാര്‍ഡ് ജലനിധി ആലോത്ത് മീത്തല്‍ കുടിവെള്ള പദ്ധതിയുടെ ഗുണഭോക്താക്കള്‍ കെഎസ്ഇബി ഓഫീസിനു മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തി.

വോള്‍ട്ടേജ് ക്ഷാമം കാരണം കുടിവെള്ള മോട്ടോര്‍ പ്രവര്‍ത്തിക്കാത്തതില്‍ പ്രതിഷേധിച്ച് ആണ് വിഷു ദിനത്തില്‍ നടുവണ്ണൂര്‍ കെഎസ്ഇബി ഓഫീസിന് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്.

10 ദിവത്തോളമായി കുടുംബങ്ങള്‍ കെഎസ്ഇബിയില്‍ പരാതി നല്‍ക്കിയിട്ടും പ്രശ്‌നം പരിഹരിക്കാത്തതിനാലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

നടുവണ്ണൂര്‍ കെഎസ്ഇബി പരിധിയില്‍പെടുന്നതായ പാലയാട്ട് ട്രാന്‍സ്‌ഫോമര്‍, പുതിയോട്ടില്‍ പാറ, കുളിയാപൊയില്‍ ഭാഗത്ത് ഒരു മാസത്തോളമായി വോള്‍ട്ടേജ് ക്ഷാമം കാരണം ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിയാറില്ല പ്രവര്‍ത്തിച്ചവ കേടാവുകയും ചെയ്യുന്നു.

പ്രദേശവാസികളായ നൂറോളം കുടുംബങ്ങള്‍ ഒപ്പിട്ട പരാതി കെഎസ്ഇബി യില്‍ നല്‍കിയിട്ടും വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാനുള്ള നടപടികള്‍ ഉണ്ടായില്ല. അരമണിക്കൂര്‍ വീതം മോട്ടറോണാക്കിയാലും കുടിവെള്ളമോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നില്ല.

കുടിവെള്ള പദ്ധതിയെ മാത്രം ആശ്രയിച്ച് കഴിയുന്ന 48 കുടുബങ്ങള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പോലും വെള്ളം ഇല്ലാതായപ്പോള്‍ ആണ് വീട്ടമ്മമാരുള്‍പ്പെടയുള്ളവര്‍ രാവിലെ കെഎസ്ഇബി ഓഫീസിനു മുന്‍പില്‍ പ്രതിഷേധിച്ചത്.

കുടിവെള്ള പദ്ധതി ഗുണഭോക്ത കമ്മിറ്റി പ്രസിഡണ്ട് സുരേഷ് പുതിയോട്ടില്‍, ശ്രീജിത്ത് ആലോത്ത് തറ, എ.മിനി, കെ.സി. റിനീഷ, എ.ആതിര, എം.കെ.തങ്കം, എം.കെ. സുമ, പി. ബിന്ദു, എം. അമ്മാളു, എ.കെ. ഉണ്ണികൃഷ്ണന്‍, എം.കെ. ബാലന്‍, പി.എം.ബാബു, എം.കെ. റഫ്‌നീഷ്, എ.എം. ബാബു, എം.കെ. റഫ്‌നീഷ്, എ.എം. രജീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി . 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/37847/an-area-with-a-protest-in-front-of-the-kseb-office-for-drinking-water-on-vishu-day)