---
title: " ദിയ ഗോള്‍ഡ് പേരാമ്പ്ര ശാഖയില്‍ 'പൊന്നോണം സെലിബ്രേഷന്‍ 2026' ആരംഭിക്കുന്നു; 10 ലക്ഷം രൂപയുടെ സമ്മാനങ്ങള്‍"
english_title: "Dia Gold Perambra Ponnonam Celebration 2026 Launched with 10 Lakh Prizes and Offers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/378537/dia-gold-perambra-ponnonam-celebration-2026-offers"
published_at: "2026-08-14T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7efaaab3a09_dia-gold-perambra-ponnonam-celebration-2026-offers.jpg"
keywords: ["Dia Gold", "Perambra", "Onam Offer", "Ponnonam Celebration", "Jewellery", "Gold Discount"]
---

#  ദിയ ഗോള്‍ഡ് പേരാമ്പ്ര ശാഖയില്‍ 'പൊന്നോണം സെലിബ്രേഷന്‍ 2026' ആരംഭിക്കുന്നു; 10 ലക്ഷം രൂപയുടെ സമ്മാനങ്ങള്‍

> **Lead Summary:** **പേരാമ്പ്ര:** ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ദിയ ഗോള്‍ഡിന്റെ പേരാമ്പ്ര ശാഖയില്‍ 'പൊന്നോണം സെലിബ്രേഷന്‍ 2026' ആരംഭിക്കുന്നുവെന്ന് മാനേജ്‌മെന്റ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര:** ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ദിയ ഗോള്‍ഡിന്റെ പേരാമ്പ്ര ശാഖയില്‍ 'പൊന്നോണം സെലിബ്രേഷന്‍ 2026' ആരംഭിക്കുന്നുവെന്ന് മാനേജ്‌മെന്റ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഓണക്കാലത്തെ പ്രമാണിച്ച് 10 ലക്ഷം രൂപയുടെ വമ്പിച്ച സമ്മാനങ്ങളും ആകര്‍ഷകമായ ഓഫറുകളുമാണ് ജ്വല്ലറി ഒരുക്കിയിരിക്കുന്നത്.14 ദിവസം നീണ്ടുനില്‍ക്കുന്ന പ്രത്യേക നറുക്കെടുപ്പാണ് പരിപാടിയുടെ പ്രധാന ആകര്‍ഷണം.

ഇതില്‍ ദിവസേന 5 ഭാഗ്യശാലികള്‍ക്ക് 10000 രൂപ വീതം സമ്മാനമായി നല്‍കും. ഓരോ പര്‍ച്ചേസിനും ഉറപ്പായ പൊന്നോണ സമ്മാനവും ലഭിക്കും. സ്വര്‍ണാഭരണങ്ങളുടെ പണിക്കൂലിയില്‍ 50% ഡിസ്‌കൗണ്ടും ഡയമണ്ട് ആഭരണങ്ങള്‍ക്ക് 20% ഡിസ്‌കൗണ്ടും ഈ ഓണക്കാലത്തെ പ്രധാന ഓഫറുകളാണ്.

ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടെ ഏറ്റവും പുതിയ ഡിസൈനുകള്‍ ഇവിടെ ലഭ്യമാണ്. പഴയ സ്വര്‍ണം മാറ്റി വാങ്ങുമ്പോള്‍ അതിന് 100% മൂല്യം ഉറപ്പ് നല്‍കുന്നുണ്ട്. ഇപ്പോള്‍ ഗോള്‍ഡ് സ്‌കീമില്‍ ചേരുന്ന അംഗങ്ങള്‍ക്ക് അടുത്ത ഓണത്തിന് പണിക്കൂലി ഇല്ലാതെ ആഭരണങ്ങള്‍ സ്വന്തമാക്കാനുള്ള സുവര്‍ണാവസരവും ദിയ ഗോള്‍ഡ് ഒരുക്കിയിട്ടുണ്ട്.

ഓഗസ്റ്റ് 15 മുതൽ 29 വരെയാണ് 'പൊന്നോണം സെലിബ്രേഷൻ 2026' നീണ്ടുനിൽക്കുക. പരസ്പര വിശ്വാസത്തിന്റെ കാല്‍നൂറ്റാണ്ട് പിന്നിടുന്ന ദിയ ഗോള്‍ഡിന്റെ ഓണ വസന്തം ഇത്തവണ കൂടുതല്‍ തിളക്കമുള്ളതാക്കാന്‍ ഈ വിസ്മയ ഓഫറുകള്‍ പ്രയോജനപ്പെടുത്തണമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ ഷോറൂം ഡയറക്ടര്‍ എം.സി. ജലീല്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ വിനോദ് മുതുകാട് എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/378537/dia-gold-perambra-ponnonam-celebration-2026-offers)