---
title: "ചെറുവണ്ണൂര്‍ പഞ്ചായത്തിലെ 18 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കണ്ണട വിതരണം ചെയ്തു"
english_title: "18 Students in Cheruvannur Panchayat Receive Free Spectacles Through Eye Camp"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/378624/cheruvannur-panchayat-free-spectacles-distribution-eye-camp"
published_at: "2026-08-15T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8003705f13c_cheruvannur-panchayat-free-spectacles-distribution-eye-camp.jpg"
keywords: ["Gram Panchayat", "Eye Camp", "Aster MIMS", "Free Spectacles"]
---

# ചെറുവണ്ണൂര്‍ പഞ്ചായത്തിലെ 18 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കണ്ണട വിതരണം ചെയ്തു

> **Lead Summary:** ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതിയും കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയും സംയുക്തമായി നടത്തിയ നേത്ര പരിശോധന ക്യാമ്പില്‍ കാഴ്ചപരിമിതി കണ്ടെത്തിയ 18 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കണ്ണട വിതരണം ചെയ്തു. പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ക്യാമ്പിലാണ് കാഴ്ചപരിമിതി കണ്ടെത്തിയത്.

## Article Content

ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതിയും കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയും സംയുക്തമായി നടത്തിയ നേത്ര പരിശോധന ക്യാമ്പില്‍ കാഴ്ചപരിമിതി കണ്ടെത്തിയ 18 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കണ്ണട വിതരണം ചെയ്തു. പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ക്യാമ്പിലാണ് കാഴ്ചപരിമിതി കണ്ടെത്തിയത്.

തുടര്‍ന്ന് ആവശ്യക്കാര്‍ക്ക് ഗുണമേന്മയുള്ള കണ്ണടകള്‍ നല്‍കുകയായിരുന്നു. ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടന്ന വിതരണ പരിപാടി അഡ്വ. ഫാത്തിമ തഹിലിയ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നളിനി നല്ലൂര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മൊയ്തു കിണറുള്ളതില്‍, വി.ബി. രാജേഷ്, ജംഷിദ നൗഫല്‍, രാജേഷ് മഠത്തില്‍, പി. ശങ്കരന്‍, കരിം കോച്ചേരി, ബിനീഷ് ആവള എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു.

വിദ്യാര്‍ത്ഥികളുടെ പഠനത്തിന് കാഴ്ചയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി ഇത്തരം ആരോഗ്യ പരിപാടികള്‍ പഞ്ചായത്ത് തുടര്‍ന്നും നടത്തുമെന്ന് ഉറപ്പ് നല്‍കി. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ഇ.പി. സജീവന്‍ സ്വാഗതം പറഞ്ഞു. ജസ്മിന മജീദ് നന്ദി രേഖപ്പെടുത്തി.

പഞ്ചായത്തിലെ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളുടെ ആരോഗ്യവും പഠന നിലവാരവും ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. രക്ഷിതാക്കളും അധ്യാപകരും പരിപാടിയില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/378624/cheruvannur-panchayat-free-spectacles-distribution-eye-camp)