---
title: "പന്തിരിക്കര തണല്‍ സ്‌നേഹക്കൂട്ടില്‍ സേവന സന്നദ്ധ വനിതാ കൂട്ടായ്മ രൂപീകരിച്ചു"
english_title: "Women’s Volunteer Group Formed at Thanal Snehakoodu in Panthirikkara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/378653/panthirikkara-thanal-snehakoodu-womens-volunteer-group"
published_at: "2026-08-15T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8029eb7672b_panthirikkara-thanal-snehakoodu-womens-volunteer-group.jpg"
keywords: ["Thanal Snehakoodu", "Women Group", "Disabled Girls"]
---

# പന്തിരിക്കര തണല്‍ സ്‌നേഹക്കൂട്ടില്‍ സേവന സന്നദ്ധ വനിതാ കൂട്ടായ്മ രൂപീകരിച്ചു

> **Lead Summary:** പന്തിരിക്കര: ഭിന്നശേഷി പെണ്‍കുട്ടികളുടെ സംരക്ഷണ കേന്ദ്രമായ പന്തിരിക്കര തണല്‍ സ്‌നേഹക്കൂട്ടില്‍ സേവന സന്നദ്ധരായി വനിതാ കൂട്ടായ്മ രൂപീകരിച്ചു. സ്‌നേഹത്തിന്റെയും കരുതലിന്റെയും കരസ്പര്‍ശവുമായി പ്രവര്‍ത്തിക്കാനാണ് കൂട്ടായ്മ ലക്ഷ്യമിടുന്നത്.

## Article Content

പന്തിരിക്കര: ഭിന്നശേഷി പെണ്‍കുട്ടികളുടെ സംരക്ഷണ കേന്ദ്രമായ പന്തിരിക്കര തണല്‍ സ്‌നേഹക്കൂട്ടില്‍ സേവന സന്നദ്ധരായി വനിതാ കൂട്ടായ്മ രൂപീകരിച്ചു. സ്‌നേഹത്തിന്റെയും കരുതലിന്റെയും കരസ്പര്‍ശവുമായി പ്രവര്‍ത്തിക്കാനാണ് കൂട്ടായ്മ ലക്ഷ്യമിടുന്നത്.

കേരളത്തിലെ ആദ്യ സംരംഭമായ സ്‌നേഹക്കൂടിന്റെ പ്രാധാന്യം മനസ്സിലാക്കി സന്നദ്ധസേവന തത്പരരായ സ്ത്രീകള്‍ തണല്‍ മുറ്റത്ത് നടത്തിയ വനിതാ സംഗമത്തിലാണ് പുതിയ കമ്മിറ്റി രൂപീകരിച്ചത്. സംഗമം സ്‌നേഹക്കൂട് പ്രസിഡന്റ് തണ്ടോറ ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. ആയിഷ അധ്യക്ഷത വഹിച്ചു.

എസ്.പി. കുഞ്ഞമ്മത്, പി.കെ. നവാസ്, ഷെരീഫ് കയനോത്ത്, കെ.ബി. താര, സാജിദ് സമദ് കൊല്ലം, പുതുശേരി ഇബ്രാഹിം, പി.എം. യൂസഫ്, ടി.വി. മുരളി, വി.പി. ലത്തീഫ, പി.കെ. സലീന, അളകനന്ദ, നസീമ ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ പുതിയ വനിതാ സമിതി ഭാരവാഹികളെ തിരഞ്ഞെടുത്തു.

രക്ഷാധികാരി കെ.ബി. താര, പ്രസിഡന്റ് കെ.കെ. ആയിഷ, വൈസ് പ്രസിഡന്റുമാര്‍ ഷീന നാരായണന്‍, താരിഫ ഇബ്രാഹിം, ഫൗസിയ ഖാസിം മുണ്ടക്കുറ്റി, ജനറല്‍ സെക്രട്ടറി സി.കെ. സലീന നാസര്‍, കോ-ഓര്‍ഡിനേറ്റര്‍ നസീമ ഗഫൂര്‍, ജോയിന്റ് സെക്രട്ടറിമാര്‍ കെ. സതി സതീശന്‍, ഫാത്വിമ, സി.കെ. ജസ്ല റഷീദ്, ട്രഷറര്‍ കെ.സി. പ്രസി. ഭിന്നശേഷി പെണ്‍കുട്ടികള്‍ക്ക് ആവശ്യമായ പരിചരണം, വിദ്യാഭ്യാസം, വിനോദം എന്നിവ ഉറപ്പാക്കുന്നതിനൊപ്പം അവരുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും കൂട്ടായ്മ പ്രവര്‍ത്തിക്കും.

സന്നദ്ധ പ്രവര്‍ത്തകരുടെ സഹകരണത്തോടെ സ്‌നേഹക്കൂട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കുമെന്ന് പുതിയ ഭാരവാഹികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/378653/panthirikkara-thanal-snehakoodu-womens-volunteer-group)