---
title: "സുജാതയെ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധം: കൂട്ടാലിടയില്‍ പ്രകടനവും പൊതുയോഗവും"
english_title: "KSSP Protest March and Public Meeting in Koothalida Condemning Attack on Sujatha Teacher"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/378686/koothalida-protest-sujatha-teacher-attack-ksspa-balussery"
published_at: "2026-08-15T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a804ba2494f1_koothalida-protest-sujatha-teacher-attack-ksspa-balussery.jpg"
keywords: ["KSSP", "Balussery", "Protest", "Kothoor Panchayat"]
---

# സുജാതയെ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധം: കൂട്ടാലിടയില്‍ പ്രകടനവും പൊതുയോഗവും

> **Lead Summary:** കൂട്ടാലിട: കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ നേതാവുമായ ഇ സുജാതയെ സിപിഎം നേതൃത്വത്തിലുള്ള ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കെഎസ്എസ്പിഎ ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂട്ടാലിട ടൗണില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

## Article Content

കൂട്ടാലിട: കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ നേതാവുമായ ഇ സുജാതയെ സിപിഎം നേതൃത്വത്തിലുള്ള ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കെഎസ്എസ്പിഎ ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂട്ടാലിട ടൗണില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

നിയോജകമണ്ഡലം പ്രസിഡന്റ് പി.കെ. സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കെഎസ്എസ്പിഎ ജില്ലാ പ്രസിഡന്റ് പി.എം. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. ഒരു ജനപ്രതിനിധിയും സംഘടനാ നേതാവുമായ സുജാതയെ ആക്രമിച്ചത് ജനാധിപത്യ മര്യാദകള്‍ക്ക് നിരക്കാത്തതാണെന്നും ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.സി. ഗോപാലന്‍, ജില്ലാ സെക്രട്ടറി ഒ.എം. രാജന്‍, ഡിസിസി സെക്രട്ടറി എം. ഋഷികേശന്‍, ജില്ലാ വൈസ് പ്രസിഡന്റ് ശ്രീധരന്‍ പാലയാട്ട്, സംസ്ഥാന കൗണ്‍സില്‍ അംഗം വി.സി. ശിവദാസന്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബാലന്‍ പാറക്കല്‍, ജില്ലാ കമ്മിറ്റി അംഗം സി. കുഞ്ഞികൃഷ്ണന്‍ നായര്‍, നിയോജകമണ്ഡലം സെക്രട്ടറി രമേഷ് വലിയാറമ്പത്ത്, സി.എച്ച്. സുരേന്ദ്രന്‍, കെ.കെ. അബൂബക്കര്‍, പി. ദിവാകരന്‍ എന്നിവര്‍ സംസാരിച്ചു.

ആക്രമണത്തില്‍ പങ്കാളികളായവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും സ്ത്രീകളോടും ജനപ്രതിനിധികളോടുമുള്ള അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രതിഷേധ പ്രകടനത്തില്‍ നിരവധി കെഎസ്എസ്പിഎ പ്രവര്‍ത്തകരും നാട്ടുകാരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/378686/koothalida-protest-sujatha-teacher-attack-ksspa-balussery)