---
title: "സ്വാതന്ത്ര്യ ദിനാഘോഷം: മന്ത്രി ബിന്ദു കൃഷ്ണ ദേശീയ പതാക ഉയര്‍ത്തി"
english_title: "80th Independence Day Celebration in Kozhikode: Minister Binu Krishna Hoists National Flag"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/378699/kozhikode-independence-day-2026-minister-binu-krishna-flag-hoisting"
published_at: "2026-08-15T18:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a80617b6067b_women-child-welfare-schemes-kerala-minister-speech.jpg"
keywords: ["Independence Day", "Binu Krishna", "Westhill", "Flag Hoisting", "Parade"]
---

# സ്വാതന്ത്ര്യ ദിനാഘോഷം: മന്ത്രി ബിന്ദു കൃഷ്ണ ദേശീയ പതാക ഉയര്‍ത്തി

> **Lead Summary:** കോഴിക്കോട്: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാതല ചടങ്ങ് വെസ്റ്റ്ഹില്‍ ക്യാപ്റ്റന്‍ വിക്രം മൈതാനത്ത് വിപുലമായി നടന്നു. തൊഴില്‍, മൃഗസംരക്ഷണ, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ദേശീയ പതാക ഉയര്‍ത്തി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു.

## Article Content

കോഴിക്കോട്: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാതല ചടങ്ങ് വെസ്റ്റ്ഹില്‍ ക്യാപ്റ്റന്‍ വിക്രം മൈതാനത്ത് വിപുലമായി നടന്നു. തൊഴില്‍, മൃഗസംരക്ഷണ, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ദേശീയ പതാക ഉയര്‍ത്തി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു.

ജില്ലാ കലക്ടര്‍ എം.എസ്. മാധവിക്കുട്ടി, കോഴിക്കോട് സിറ്റി ജില്ലാ പൊലീസ് മേധാവി എ.പി ഷൗക്കത്തലി, റൂറല്‍ ജില്ലാ പൊലീസ് മേധാവി മെറിന്‍ ജോസഫ് എന്നിവരും പരേഡ് സല്യൂട്ട് സ്വീകരിച്ചു. തുടര്‍ന്ന് മന്ത്രി പരേഡ് പരിശോധിച്ചു. പരേഡിന് ഡിഎച്ച്ക്യു കോഴിക്കോട് റൂറലിലെ റിസര്‍വ് ഇന്‍സ്‌പെക്ടര്‍ ജോസ് ജോര്‍ജ് കമാന്‍ഡറായും ഡിഎച്ച്ക്യു കോഴിക്കോട് സിറ്റിയിലെ എസ്‌ഐ പ്രവീണ്‍ രാജ് കെ. രണ്ടാം ഇന്‍ കമാന്‍ഡറായും നേതൃത്വം നല്‍കി.

വിവിധ പൊലീസ് സേനാവിഭാഗങ്ങള്‍, എക്‌സൈസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ഫോറസ്റ്റ്, എന്‍സിസി, സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, ജെആര്‍സി, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, സിവില്‍ ഡിഫന്‍സ്, ബാന്‍ഡ് ടീം എന്നിവയില്‍ നിന്നായി 23 പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു.

ഡിഎച്ച്ക്യു കോഴിക്കോട് സിറ്റി, ഡിഎച്ച്ക്യു കോഴിക്കോട് റൂറല്‍, ലോക്കല്‍ പൊലീസ് കോഴിക്കോട് സിറ്റി, ലോക്കല്‍ പൊലീസ് വനിതാ വിഭാഗം, എക്‌സൈസ്, ഫോറസ്റ്റ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, എന്‍സിസി സീനിയര്‍ ആര്‍മി, സീനിയര്‍ ആര്‍മി ഗേള്‍സ്, സീനിയര്‍ നേവി, ജൂനിയര്‍ ആര്‍മി, ജൂനിയര്‍ ആര്‍മി ഗേള്‍സ്, ജൂനിയര്‍ നേവി ബോയ്‌സ്, സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, ജെആര്‍സി ഗേള്‍സ്, വിവിധ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റുകള്‍, സിവില്‍ ഡിഫന്‍സ്, ബാന്‍ഡ് ടീം എന്നിവര്‍ പരേഡില്‍ പങ്കെടുത്തു.

പരേഡിനൊടുവില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പ്ലാറ്റൂണുകള്‍ക്ക് ഉപഹാരങ്ങള്‍ വിതരണം ചെയ്തു. സേനാ വിഭാഗത്തില്‍ ഡിഎച്ച്ക്യു കോഴിക്കോട് സിറ്റിയും കുട്ടികളുടെ വിഭാഗത്തില്‍ ബിഇഎം ഗേള്‍സ് ഹയര്‍സെക്കന്‍ഡറി എസ്പിസിയും ഒന്നാം സ്ഥാനം കരസ്ഥമാക്കി. ദേശീയഗാനത്തോടെ പരേഡ് സമാപിച്ചു. തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.

ചടങ്ങില്‍ കോഴിക്കോട് മേയര്‍ ഒ. സദാശിവന്‍, എം.പിമാരായ എം.കെ. രാഘവന്‍, ഷാഫി പറമ്പില്‍, എംഎല്‍എമാരായ കെ. ജയന്ത്, കെ. ഫൈസല്‍ ബാബു, കെ. പ്രവീണ്‍ കുമാര്‍, എം.എ. റസാഖ്, കെ.എം. അഭിജിത്ത്, വി.ടി. സൂരജ്, വിദ്യാ ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍, സബ് കലക്ടര്‍ എസ്. ഗൗതം രാജ്, എഡിഎം കെ. ഷറീന തുടങ്ങിയ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളും പൊതുജനങ്ങളും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/378699/kozhikode-independence-day-2026-minister-binu-krishna-flag-hoisting)