---
title: "കാലിക്കറ്റ് ഡിഫന്‍സ് ട്രസ്റ്റിന്റെ ഓഫീസ് സമുച്ചയ ശിലാസ്ഥാപനം 17 ന് ബാലുശ്ശേരിയില്‍"
english_title: "Calicut Defence Trust Office Complex Foundation Stone Laying on August 17"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/378797/calicut-defence-trust-office-foundation-balussery"
published_at: "2026-08-16T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8194a7e3f6f_calicut-defence-trust-office-foundation-balussery.jpg"
keywords: ["Calicut Defence Trust", "Foundation Stone", "MK Raghavan", "Veterans"]
---

# കാലിക്കറ്റ് ഡിഫന്‍സ് ട്രസ്റ്റിന്റെ ഓഫീസ് സമുച്ചയ ശിലാസ്ഥാപനം 17 ന് ബാലുശ്ശേരിയില്‍

> **Lead Summary:** **ബാലുശ്ശേരി:** കോഴിക്കോട് ജില്ലയിലെ സൈനികരുടെയും അര്‍ദ്ധസൈനികരുടെയും വിമുക്തഭടന്മാരുടെയും കൂട്ടായ്മയായ കാലിക്കറ്റ് ഡിഫന്‍സ് ട്രസ്റ്റ് & കെയറിന്റെ പുതിയ ഓഫീസ് സമുച്ചയത്തിന്റെ ശിലാസ്ഥാപനം ഓഗസ്റ്റ് 17 ന് നടക്കും.സംഘടനയുടെ ഒന്‍പതാം റൈസിംഗ് ഡേയോടനുബന്ധിച്ചാണ് ശിലാഫലകം അനാച്ഛാദനം ചെയ്തുകൊണ്ടുള്ള ചടങ്ങ് സംഘടിപ്പിക്കുന്നത്.

## Article Content

**ബാലുശ്ശേരി:** കോഴിക്കോട് ജില്ലയിലെ സൈനികരുടെയും അര്‍ദ്ധസൈനികരുടെയും വിമുക്തഭടന്മാരുടെയും കൂട്ടായ്മയായ കാലിക്കറ്റ് ഡിഫന്‍സ് ട്രസ്റ്റ് & കെയറിന്റെ പുതിയ ഓഫീസ് സമുച്ചയത്തിന്റെ ശിലാസ്ഥാപനം ഓഗസ്റ്റ് 17 ന് നടക്കും.സംഘടനയുടെ ഒന്‍പതാം റൈസിംഗ് ഡേയോടനുബന്ധിച്ചാണ് ശിലാഫലകം അനാച്ഛാദനം ചെയ്തുകൊണ്ടുള്ള ചടങ്ങ് സംഘടിപ്പിക്കുന്നത്.

ബാലുശ്ശേരി പറമ്പിന്‍ മുകളിലാണ് പുതിയ ഓഫീസ് സമുച്ചയം സ്ഥാപിക്കുന്നത്. കോഴിക്കോട് എം.പി. എം.കെ. രാഘവന്‍ ശിലാസ്ഥാപനം നിര്‍വഹിക്കും. 30 കേരള എന്‍.സി.സി. ബറ്റാലിയന്‍ കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ വൈ.കെ. ഗൗതം ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

ട്രസ്റ്റ് പ്രസിഡന്റ് ഗിരീഷ് ബാബു മണിയൂര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ബാലുശ്ശേരി എംഎല്‍എ വി.ടി. സൂരജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  മില്ലി മോഹന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ഇസ്മയില്‍ കുറുമ്പൊയില്‍, ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ്  മംഗള്‍ദാസ് ത്രിവേണി, സൈനിക് വെല്‍ഫെയര്‍ ഓഫീസര്‍ വിനോദന്‍ എം.പി, ബാലുശ്ശേരി എസ്.എച്ച്.ഒ. കെ.ജെ ബിനോയ് , എം.എം.സി. എം.ഡി. അനില്‍ വള്ളില്‍, വ്യാപാരി വ്യവസായി ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ് സുരേഷ് ബാബു തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കും.

സൈനികരുടെയും വിമുക്തഭടന്മാരുടെയും കുടുംബങ്ങളുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് ഡിഫന്‍സ് ട്രസ്റ്റ് & കെയറിന് സ്വന്തമായി ഒരു ഓഫീസ് സമുച്ചയം എന്നത് ഏറെക്കാലത്തെ ആവശ്യമായിരുന്നു. സേവന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി നടത്തുന്നതിനും വിവിധ പദ്ധതികള്‍ ഏകോപിപ്പിക്കുന്നതിനും പുതിയ ഓഫീസ് സഹായകമാകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ചടങ്ങില്‍ സൈനിക ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുക്കും. ട്രസ്റ്റിന്റെ ഒന്‍പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായും വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/378797/calicut-defence-trust-office-foundation-balussery)