---
title: "എണ്‍പതാം സ്വാതന്ത്ര്യദിനം ബാലുശ്ശേരിയില്‍ സമുചിതമായി ആഘോഷിച്ചു"
english_title: "80th Independence Day Celebrated by Pensioners Association in Balussery"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/378803/balussery-pensioners-association-independence-day-celebration"
published_at: "2026-08-16T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a819b874f7e3_balussery-pensioners-association-independence-day-celebration.jpg"
keywords: ["Independence Day", "KSSPA", "Pensioners Association", "Flag Hoisting"]
---

# എണ്‍പതാം സ്വാതന്ത്ര്യദിനം ബാലുശ്ശേരിയില്‍ സമുചിതമായി ആഘോഷിച്ചു

> **Lead Summary:** ബാലുശ്ശേരി: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജ്യത്തിന്റെ എണ്‍പതാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. ബാലുശ്ശേരി ബ്ലോക്ക് റോഡില്‍ നടന്ന ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് സി. വിശ്വനാഥന്‍ നായര്‍ ദേശീയ പതാക ഉയര്‍ത്തി.

## Article Content

ബാലുശ്ശേരി: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജ്യത്തിന്റെ എണ്‍പതാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. ബാലുശ്ശേരി ബ്ലോക്ക് റോഡില്‍ നടന്ന ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് സി. വിശ്വനാഥന്‍ നായര്‍ ദേശീയ പതാക ഉയര്‍ത്തി.

തുടര്‍ന്ന് മൂന്നു നിറങ്ങളിലുള്ള ബലൂണുകള്‍ ആകാശത്തേക്ക് പറത്തി സ്വാതന്ത്ര്യത്തിന്റെ സന്ദേശം പങ്കുവെച്ചു. മണ്ഡലം സെക്രട്ടറി എം. രവീന്ദ്രന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ.എസ്.എസ്.പി.എ സംസ്ഥാന കൗണ്‍സില്‍ അംഗം വി.സി. ശിവദാസന്‍ സ്വാതന്ത്ര്യദിന പ്രഭാഷണം നടത്തി. സ്വാതന്ത്ര്യ സമര ചരിത്രവും രാജ്യത്തിന്റെ വളര്‍ച്ചയും ഭാവി കടമകളും അദ്ദേഹം വിശദീകരിച്ചു.

കെ.എസ്.എസ്.പി.എ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബാലന്‍ പാറക്കല്‍, നിയോജകമണ്ഡലം കമ്മിറ്റി അംഗം വി.ടി. ഉണ്ണിമാധവന്‍, മണ്ഡലം വൈസ് പ്രസിഡണ്ടുമാരായ ഹരിദാസന്‍ ഇ. നെല്ലങ്ങല്‍, ഭാസ്‌കരന്‍ വന്‍കണയുള്ളതില്‍, സദാനന്ദന്‍ പ്രണവം, ശശികുമാര്‍ അപ്‌സര എന്നിവര്‍ സ്വാതന്ത്ര്യദിന ആശംസ പ്രസംഗം നടത്തി.

പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ അംഗങ്ങള്‍ക്കൊപ്പം നിരവധി നാട്ടുകാരും ചടങ്ങില്‍ പങ്കെടുത്തു. പ്രഭാഷണങ്ങള്‍ക്ക് ശേഷം സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലി. ദേശഭക്തിഗാനാലാപനവും മധുരപലഹാര വിതരണവും ഉണ്ടായിരുന്നു. സ്വാതന്ത്ര്യത്തിന്റെ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാനും രാജ്യത്തിന്റെ പുരോഗതിക്കായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാനും പ്രതിജ്ഞാബദ്ധരാണെന്ന് സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/378803/balussery-pensioners-association-independence-day-celebration)