---
title: "ഹരിത കര്‍മ്മസേനാ ഡ്രൈവര്‍ വിഷയത്തില്‍ പരിഹാരത്തിന് യുഡിഎഫ് തയ്യാറല്ലെന്ന് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ"
english_title: "UDF Not Ready to Resolve Haritha Karma Sena Driver Issue: K Praveen Kumar MLA"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/378808/kottur-haritha-karmasena-driver-udf-protest"
published_at: "2026-08-16T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a819f2c7f96c_pre.jpeg"
keywords: ["Kottur Panchayat", "Haritha Karma Sena", "UDF Protest", "K Praveen Kumar MLA"]
---

# ഹരിത കര്‍മ്മസേനാ ഡ്രൈവര്‍ വിഷയത്തില്‍ പരിഹാരത്തിന് യുഡിഎഫ് തയ്യാറല്ലെന്ന് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

> **Lead Summary:** നടുവണ്ണൂര്‍: മാനദണ്ഡങ്ങള്‍ പാലിച്ച് കോട്ടൂര്‍ പഞ്ചായത്തില്‍ നിയമിച്ച ഹരിത കര്‍മ്മസേനാ ഡ്രൈവറെ മാറ്റുന്നതിനെ സംബന്ധിച്ച ഒരു പ്രശ്‌നപരിഹാരത്തിനും യുഡിഎഫ് തയ്യാറല്ലെന്ന് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ പറഞ്ഞു. കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റിനും ജനപ്രതിനിധികള്‍ക്കും നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് കോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി കൂട്ടാലിടയില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

നടുവണ്ണൂര്‍: മാനദണ്ഡങ്ങള്‍ പാലിച്ച് കോട്ടൂര്‍ പഞ്ചായത്തില്‍ നിയമിച്ച ഹരിത കര്‍മ്മസേനാ ഡ്രൈവറെ മാറ്റുന്നതിനെ സംബന്ധിച്ച ഒരു പ്രശ്‌നപരിഹാരത്തിനും യുഡിഎഫ് തയ്യാറല്ലെന്ന് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ പറഞ്ഞു. കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റിനും ജനപ്രതിനിധികള്‍ക്കും നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് കോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി കൂട്ടാലിടയില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഞ്ചായത്ത് ഭരണസമിതിയെ അസ്ഥിരപ്പെടുത്താനാണ് സിപിഎം ശ്രമിക്കുന്നതെങ്കില്‍ അതിനെ ജനങ്ങളെ അണിനിരത്തി ചെറുത്തുതോല്‍പ്പിക്കുമെന്ന് കോഴിക്കോട് എംപി എം.കെ. രാഘവന്‍ പറഞ്ഞു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഡിഎഫ് പഞ്ചായത്ത് ചെയര്‍മാന്‍ കെ.കെ. അബൂബക്കര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എംഎല്‍എമാരായ ഫാത്തിമ തഹിലിയ, വി.ടി. സൂരജ്, ചക്കിട്ടപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിതേഷ് മുതുകാട്, പഞ്ചായത്ത് അംഗം എം. ബഷീര്‍, കെ. അഹമ്മദ് കോയ, കെ.കെ. രാമചന്ദ്രന്‍, കെ.എം. ഉമ്മര്‍, എം.പി. ഹസന്‍കോയ, ടി.കെ. ചന്ദ്രന്‍, എം.കെ. അബ്ദുസമദ്, കെ.എം. ശശി, എം. ഋഷികേശന്‍, സി.എച്ച്. സുരേന്ദ്രന്‍, പി. മുരളീധരന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.

കോട്ടൂര്‍ പഞ്ചായത്തില്‍ ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് വേണ്ടിയാണ് മാനദണ്ഡങ്ങള്‍ പാലിച്ച് ഡ്രൈവറെ നിയമിച്ചതെന്ന് നേതാക്കള്‍ പറഞ്ഞു. എന്നാല്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ ആ നിയമനത്തെ എതിര്‍ക്കുകയും പ്രസിഡന്റിനെതിരെ ആക്രമണം നടത്തുകയും ചെയ്തത് അംഗീകരിക്കാനാവില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. ജനപ്രതിനിധികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/378808/kottur-haritha-karmasena-driver-udf-protest)