---
title: "പുതിയതൃക്കോവില്‍-ചെമ്പോത്തുംക്കണ്ടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ചില്ല: നാട്ടുക്കാര്‍ വാഴ നട്ടു പ്രതിഷേധിച്ചു"
english_title: "New Thrikkovil-Chempothumkandi road deplorable: Locals protest by planting bananas"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/37883/new-thrikkovil-chempothumkandi-road-deplorable-locals-protest-by-planting-bananas"
published_at: "2022-04-16T19:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625acde747b9a_dddd.jpg"
keywords: []
---

# പുതിയതൃക്കോവില്‍-ചെമ്പോത്തുംക്കണ്ടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ചില്ല: നാട്ടുക്കാര്‍ വാഴ നട്ടു പ്രതിഷേധിച്ചു

> **Lead Summary:** ** കോട്ടൂര്‍ **: 30 വര്‍ഷത്തിലധികം പഴക്കമുള്ള കോട്ടൂര്‍ പഞ്ചായത്തിലെ പത്തൊന്‍മ്പതാം വാര്‍ഡിലൂടെ കടന്ന് പോവുന്ന പുതിയ തൃക്കോവില്‍-ചെമ്പോത്തുംക്കണ്ടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുക്കാര്‍ റോഡില്‍ വാഴനട്ട് പ്രതിഷേധിച്ചു.

## Article Content

** കോട്ടൂര്‍ **: 30 വര്‍ഷത്തിലധികം പഴക്കമുള്ള കോട്ടൂര്‍ പഞ്ചായത്തിലെ പത്തൊന്‍മ്പതാം വാര്‍ഡിലൂടെ കടന്ന് പോവുന്ന പുതിയ തൃക്കോവില്‍-ചെമ്പോത്തുംക്കണ്ടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുക്കാര്‍ റോഡില്‍ വാഴനട്ട് പ്രതിഷേധിച്ചു.

ഈ റോഡ് ആരംഭിക്കുന്ന പുതിയതൃക്കോവില്‍ ഭാഗത്ത് നിന്ന് 200 മീറ്ററോളം എം.കെ രാഘവന്‍ എം.പി യുടെ ഫണ്ടില്‍ ഉള്‍പ്പെടുത്തി കോണ്‍ഗ്രീറ്റ് ചെയ്തിട്ടുണ്ട്. 100 മീറ്റര്‍ പഞ്ചായത്തിന്റെ തൊഴിലുറപ്പ് ഫണ്ടില്‍ ഉള്‍പ്പെടുത്തിയും കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ട്.

ബാക്കി വരുന്ന ഒരു കിലോമീറ്ററോളം ഒന്നും ചെയ്യാതെ കിടക്കുകയാണ്. മഴ പെയ്താല്‍ ചളികുളമാവുന്നതിനാല്‍ വാഹനങ്ങള്‍ക്ക് പോലും കടന്ന് പോവാന്‍ പറ്റാത്ത അവസ്ഥയാണ്.

ഈ റോഡിന് സമീപത്ത് താമസിക്കുന്ന നിത്യരോഗികളടക്കമുള്ളവര്‍ ഏറെ ബുദ്ധിമുട്ടുകയാണ്. പെരവച്ചേരി ഗവ എല്‍പി സ്‌ക്കൂള്‍, പെരവച്ചേരി അംഗന്‍വാടി, അത്തൂനി ദേവി ക്ഷേത്രം , കുന്നരം വെള്ളി ജുമാ മസ്ജിദ്, പെരവച്ചേരി റേഷന്‍ ഷോപ്പ് എന്നിവിടങ്ങളില്‍ എത്തിച്ചേരാന്‍ ഈ പ്രദേശത്ത്ക്കാര്‍ ആശ്രയിക്കുന്ന റോഡാണിത്.

ഈ റോഡ് ഗതാഗത യോഗ്യമാക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു. കെ.കെ സുര, ചേലൂര് ഗോപാലന്‍ നായര്‍ , കീഴഞാട്ട് അശോകന്‍, കുമാരി ഗോപാലന്‍, തെക്കേടത്ത് യൂസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഈ റോഡ് ഗതാഗതയോഗ്യമാക്കാന്‍ ഫണ്ട് അനുവദിക്കാന്‍ പഞ്ചായത്ത് ഭരണസമിതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് വാര്‍ഡ് മെമ്പര്‍ കെ.പി മനോഹരന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/37883/new-thrikkovil-chempothumkandi-road-deplorable-locals-protest-by-planting-bananas)